Chidambaram, Balan വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ആ ഷോർട്ട് ഫിലിം കണ്ടപ്പോൾ തന്നെ അഭിനയത്തിൽ പ്രത്യേകത തോന്നി'; 'ബാലനി'ലേക്ക് ​ഗിരീഷ് എ ഡി വന്നതിനെക്കുറിച്ച് ചിദംബരം

അത് ​ഗണപതിയുടെ കണ്ടുപിടിത്തമായിരുന്നു. ​

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

'തണ്ണീർമത്തൻ ദിനങ്ങൾ' എന്നൊരൊറ്റ ചിത്രം മതി ​ഗിരീഷ് എഡി എന്ന സംവിധായകനെ മലയാളികൾക്ക് എക്കാലവും ഓർത്തിരിക്കാൻ. 'തണ്ണീർമത്തൻ ദിനങ്ങൾ' ബോക്സ് ഓഫീസിൽ ഹിറ്റായതോടെ 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളും ​ഗിരീഷ് ഒരുക്കി. ​ഗിരീഷിന്റെ സിനിമകൾ മലയാള സിനിമാ പ്രേക്ഷകർക്ക് ഒരു ആ​ഘോഷമാണ്.

നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന 'ബത്‌ലഹേം കുടുംബയൂണിറ്റ്' ആണ് ​ഗിരീഷിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഇതിനിടെ ചിദംബരം സംവിധാനം ചെയ്ത 'ബാലൻ' എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട് ​ഗിരീഷ്. ബാലനിൽ ഒരു പൊലീസുദ്യോ​ഗസ്ഥനായാണ് ​ഗിരീഷ് എത്തുന്നത്. ചിത്രത്തിലേക്ക് ​ഗിരീഷ് എത്തിയത് എങ്ങനെയാണെന്ന് പറയുകയാണ് സംവിധായകൻ ചിദംബരം.

"അത് ​ഗണപതിയുടെ കണ്ടുപിടിത്തമായിരുന്നു. ​ഗിരീഷിന്റെ ഒരു ഷോർട്ട് ഫിലിം എനിക്ക് ​ഗണപതി കാണിച്ചു തന്നിരുന്നു. അതുകണ്ടപ്പോൾ അ​ദ്ദേഹത്തിന്റെ അഭിനയം കുറച്ച് പ്രത്യേകതയുള്ളതാണെന്ന് എനിക്ക് തോന്നി.

അദ്ദേഹം കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഡയലോ​ഗ് ഡെലിവറിയുമൊക്കെ കണ്ടപ്പോൾ തന്നെ എനിക്ക് കുറച്ച് പ്രത്യേകത തോന്നിയിരുന്നു. നമ്മൾ നിത്യജീവിതത്തിൽ കാണുന്ന ഇഷ്ടം പോലെ പൊലീസുകാരുണ്ട്. അവരെല്ലാവരും ചിലപ്പോൾ ഫിറ്റായി നിൽക്കുന്നവരല്ല.

ചിലർ നന്നായി പഠിക്കാൻ താല്പര്യമുള്ളവരായിരിക്കും. അങ്ങനെ പല ടൈപ്പിലുള്ള ഉദ്യോ​ഗസ്ഥരുണ്ട്. അപ്പോൾ അത്തരത്തിൽ വ്യത്യസ്തമായ ഒരു പൊലീസുദ്യോ​ഗസ്ഥനെ എനിക്ക് കാണിക്കണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് ​ഗിരീഷിലേക്ക് എത്തുന്നത്".- മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ ചിദംബരം പറഞ്ഞു.

Chidambaram talks about Girish AD.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും