ബ്രിക്‌സിനെത്തിയ വിദേശ പ്രതിനിധിയുടെ 3 ലക്ഷം രൂപ നഷ്ടപ്പെട്ടു; വിമാനം കയറും മുന്‍പേ തിരിച്ചേല്‍പ്പിച്ച് ഡല്‍ഹി പൊലീസ്

foreign delegate's 3 lakh rupees went missing after attending the BRICS summit Delhi police swiftly identified the car
വിദേശ പ്രതിനിധിയുടെ കാണാതായ പണം ഡൽഹി പൊലീസ് കൈമാറുന്നു
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിക്കെത്തിയ വിദേശ പ്രതിനിധിയുടെ നഷ്ടപ്പെട്ട ബാഗ് കണ്ടെത്തി നല്‍കി ഡല്‍ഹി പൊലീസ്. ദക്ഷിണാഫ്രിക്കന്‍ പ്രതിനിധിയായ ഡുമിസ മോറിസ് സൊബേക്വെയുടെ മൂന്ന് ലക്ഷത്തോളം രൂപ അടങ്ങിയ ബാഗാണ് പൊലീസ് വീണ്ടെടുത്തുനല്‍കിയത്. ഞായറാഴ്ചയായിരുന്നു സംഭവം.

ഇന്ത്യന്‍ കറന്‍സിയും യുഎസ് ഡോളറും അടങ്ങിയ ബാഗാണ് യാത്രയ്ക്കിടെ സൊബേക്വെ കാറില്‍ വച്ചു മറന്നത്. സംഭവം അറിഞ്ഞയുടന്‍ ഡല്‍ഹി പൊലീസ് അന്വേഷണം തുടങ്ങി. പ്രതിനിധി സഞ്ചരിച്ച കാര്‍ തിരിച്ചറിയുകയും ചെയ്തു. ടാക്‌സി ക്യാബ് പിന്തുടര്‍ന്ന് കണ്ടെത്തിയ പൊലീസ്, സീറ്റിനടിയില്‍നിന്നാണ് ബാഗ് വീണ്ടെടുത്തത്. തുടര്‍ന്ന് രാത്രി 8.15-ഓടെ, വിമാനം പുറപ്പെടുന്നതിന് ഏകദേശം 30 മിനിറ്റ് മുമ്പ്, ബാഗ് ഇദ്ദേഹത്തിന് കൈമാറുകയും ചെയ്തു.

foreign delegate's 3 lakh rupees went missing after attending the BRICS summit Delhi police swiftly identified the car
രാജസ്ഥാനിൽ ബിക്കാനീറിലെ നോഖ മുൻസിപ്പാലിറ്റി തൂത്തുവാരി സിപിഎം; ബരാനിൽ എഎപിക്ക് കേവലഭൂരിപക്ഷം
foreign delegate's 3 lakh rupees went missing after attending the BRICS summit Delhi police swiftly identified the car
നന്ദിഗ്രാം വീണ്ടും തൃണമൂലിനെ തുണയ്ക്കുമോ? ; മമത അവതരിപ്പിക്കുന്ന പുതുമുഖം; ആരാണ് സഞ്ചിത പ്രധാന്‍?

ഗുഡ്ഗാവിലെ ഒരു മാള്‍ സന്ദര്‍ശിച്ച ശേഷം ഹോട്ടലില്‍ തിരിച്ചെത്തിയപ്പോഴാണ് ഡോളറും ഇന്ത്യന്‍ രൂപയും അടങ്ങിയ തന്റെ ബാഗ് നഷ്ടപ്പെട്ട കാര്യം സൊബേക്വെ തിരിച്ചറിഞ്ഞത്. ഇക്കാര്യം സൊബേക്വെ ഹോട്ടലില്‍ അറിയിച്ചു. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയും ഈ വിവരം എസിപി (സെക്യൂരിറ്റി), ബരാഖംബ റോഡ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ എന്നിവരിലേക്ക് കൈമാറുകയുമായിരുന്നു.

അന്വേഷണത്തിലെ മികച്ച ഏകോപനമാണ് നഷ്ടമായ പണം കണ്ടെത്താന്‍ സഹായിച്ചതെന്ന് ഡല്‍ഹി പൊലീസ് വിശദീകരിച്ചു. ഹോട്ടല്‍ ജീവനക്കാരുടെയും സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെയും പൊലീസ് സംഘത്തിന്റെയും കൂട്ടായ പരിശ്രമമാണ് ബാഗ് വേഗത്തില്‍ വീണ്ടെടുക്കാന്‍ സഹായിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

foreign delegate's 3 lakh rupees went missing after attending the BRICS summit Delhi police swiftly identified the car
ഹിമാലയം മഹാദുരന്തത്തിന്റെ വക്കിൽ: മഞ്ഞുമലകൾ ഉരുകുന്നത് 65 ശതമാനം വേഗത്തിൽ; രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും വൻ ഭീഷണിയെന്ന് പഠനം
Summary

Foreign delegate's 3 lakh rupees went missing after attending the BRICS summit Delhi police swiftly identified the car, and returned the lost money

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com