Vriddhi Vishal 
Entertainment

'ചക്കക്കുരു പോലും കിട്ടിയില്ല, നിങ്ങടെ ഭ്രാന്തൊക്കെ മാറിയോടാ ചെക്കന്മാരെ?'; വീണ്ടും ട്രോളി വൃദ്ധി

റീലിന്റെ പേരില്‍ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വരുന്നുണ്ട് വൃദ്ധിയ്ക്ക്

Author : സമകാലിക മലയാളം ഡെസ്ക്

പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണം അവസാനിപ്പിച്ച് കേരളം യുഡിഎഫിനെ അധികാരത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. 102 സീറ്റുകളുമായാണ് യുഡിഎഫ് ഭരണം പിടിച്ചത്. പതിവ് പോലെ ജനവിധി സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലും നിറഞ്ഞു നില്‍ക്കുകയാണ്. ജയിച്ചവരെ അഭിനന്ദിച്ചും തോറ്റവരെ വിമര്‍ശിച്ചുമൊക്കെ പോസ്റ്റുകളും റീലുകളും സജീവമാണ്.

ഇതിനിടെ നടിയും സോഷ്യല്‍ മീഡിയ താരവുമായ വൃദ്ധി വിശാല്‍ പങ്കുവച്ച റീല്‍ വൈറലായി മാറിയിരിക്കുകയാണ്. എന്‍ഡിഎയെ മുന്നിലെ ട്വന്റി-ട്വന്റിയുടെ സെലിബ്രിറ്റി സ്ഥാനാര്‍ത്ഥികളുടെ പരാജയത്തെ ട്രോളുന്നതാണ് വൃദ്ധിയുടെ റീല്‍. നേരത്തേയും വൃദ്ധി താരങ്ങളെ ട്രോളി കയ്യടി നേടിയിരുന്നു. സ്ഥാനാര്‍ത്ഥികള്‍ പോലും അന്ന് വൃദ്ധിയെ അഭിനന്ദിച്ചെത്തിയിരുന്നു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ അഖില്‍ മാരാര്‍, അഞ്ജലി നായര്‍, ആതിര ഡി നായര്‍, എന്നിവരുടെ പരാജയത്തെയാണ് വൃദ്ധി ട്രോളിയിരിക്കുന്നത്. ചക്ക ചിഹ്നത്തില്‍ മത്സരിച്ച ട്വന്റി-ട്വന്റി സ്ഥാനാര്‍ത്ഥികളെ ചക്ക വച്ച് തന്നെയാണ് ബാലതാരം കളിയാക്കുന്നത്. മൂക്കില്ലാ രാജ്യത്ത് എന്ന ചിത്രത്തിലെ ഫിലോമിനയുടെ ഹിറ്റ് ഡയലോഗ് ആയ നിങ്ങടെ ഭ്രാന്തൊക്കെ മാറിയോട ചെക്കന്മാരേ എന്ന് ചോദിച്ചാണ് വൃദ്ധി റീലിലെത്തുന്നത്.

അതേസമയം റീലിന്റെ പേരില്‍ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വരുന്നുണ്ട് വൃദ്ധിയ്ക്ക്. കമന്റ് ബോക്‌സില്‍ നിരവധി പേരാണ് എതിര്‍ത്തും അനുകൂലിച്ചുമൊക്കെ എത്തുന്നത്. ''ചക്കയോടൊപ്പം വേറെ കുറെ ചിഹ്നം വെച്ചു മത്സരിച്ചവര്‍ ഒക്കെ പോയി മോളെ... അരിവാളും ചുറ്റികയും നക്ഷത്രം അങ്ങനെ കുറെ, മോളെ നീ നാളെ മുതല്‍ ചാണകങ്ങളുടെ ഇരയാണ് കിട്ടുന്ന ചാന്‍സ് നിനക്കെതിരെ അവര്‍ ഉപയോഗിക്കും, കൊച്ചിനെ അങ്ങന കമന്റിട്ട് പൊങ്കാല ഇട്ട് വിരട്ടാന്‍ പറ്റില്ല എന്ന് ഉറപ്പിക്കുന്ന റീല്‍'' എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.

Child actor Vriddhi Vishal trolls 20-20 candidates after the election results came out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

വെറ്ററിനറി, കാർഷിക മേഖലയിൽ കരിയർ തുടങ്ങാം, ഡിപ്ലോമ,പിജി കോഴ്സുകൾ; കേരളത്തിൽ പഠിക്കാം

പ്രവാസികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി

പിണറായി വിജയന്‍ ഈ ചോദ്യം എന്നോട് ചോദിക്കേണ്ട, ജീവനക്കാര്‍ മുഴുവന്‍ ചോദിച്ചോള്ളൂം; ഡിഎ കുടിശ്ശിക വരുത്തിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണോ?