ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ജയറാമിന്റെ പുറത്ത് ആന കളിച്ച് കണ്ണനും ചക്കിയും; ഫോട്ടോ വൈറൽ

ഫാദേഴ്സ് ഡേ സ്പെഷ്യലായാണ് കുട്ടിക്കാലത്തെ രസകരമായ ഓർമച്ചിത്രം താരപുത്രി പങ്കുവച്ചത്

സമകാലിക മലയാളം ഡെസ്ക്

ച്ഛന്റെ പുറത്ത് ആനകളിക്കുന്നതിന്റെ കുട്ടിക്കാലചിത്രം പങ്കുവച്ച് നടൻ ജയറാമിന്റെ മകൾ മാളവിക ജയറാം. ഫാദേഴ്സ് ഡേ സ്പെഷ്യലായാണ് കുട്ടിക്കാലത്തെ രസകരമായ ഓർമച്ചിത്രം താരപുത്രി പങ്കുവച്ചത്. അച്ഛന്റെ പുറത്തു കയറിയിരിക്കുന്ന മാ‌ളവികയേയും കാളിദാസിനേയുമാണ് ചിത്രത്തിൽ കാണുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രം. 

സോഷ്യൽ മീഡിയയിലൂടെ വീട്ടിലെ രസകരമായ നിമിഷങ്ങൾ ജയറാമും കുടുംബവും പങ്കുവയ്ക്കാറുണ്ട്. കാളിദാസിനെപ്പോലെ സിനിമയിൽ സജീവമാകാനുള്ള തയാറെടുപ്പിലാണ് മാളവികയും.  'മായം സെയ്‍തായ് പൂവെ' എന്ന സംഗീത വീഡിയോയിലാണ് മാളവിക ജയറാം അഭിനയിച്ചത്. അശോക് ശെല്‍വന്റെ നായികയായിട്ടാണ് വീഡിയോയില്‍ മാളവിക അഭിനയിച്ചിരിക്കുന്നത്. പ്രണവ് ഗിരിധരനാണ് 'മായം സെയ്‍തായ് പൂവെ' പാട്ടിന്റെ സംഗീത സംവിധായകൻ.  

'മായം സെയ്‍തായ് പൂവെ' എന്ന ഗാനം ആലപിച്ചിരിക്കുന്നതും പ്രണവ് ഗിരിധരനാണ്. മനോജ് പ്രഭാകര്‍ ആണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. അമിത് കൃഷ്‍ണനാണ് സംഗീത വീഡിയോ സംവിധാനം ചെയ്‍തിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

നിര്‍മല സീതാരാമന്റെ 'ബജറ്റ്' സാരികൾ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

SCROLL FOR NEXT