Entertainment

'സ്റ്റീഫൻ നെടുമ്പള്ളി'യും 'അയ്യപ്പൻ നായരും' ഒന്നിച്ച്; തെലുങ്ക് സൂപ്പർതാരങ്ങളുടെ വിഡിയോ ഏറ്റെടുത്ത് മലയാളികളും; വൈറൽ

ചിരഞ്ജീവിയാണ് തെലുങ്ക് ലൂസിഫറിലെ നായകൻ. പവൻ കല്യാണാണ് അയ്യപ്പനും കോശിയും സിനിമയിലെ പ്രധാന വേഷത്തിലെത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തെലുങ്കിലെ രണ്ട് സിനിമകൾക്കായി കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ മലയാളികളുമുണ്ട്. മലയാളത്തിലെ രണ്ട് സൂപ്പർഹിറ്റ് ചിത്രങ്ങളാണ് തെലുങ്കിൽ ഒരുങ്ങുന്നത്. ലൂസിഫറും അയ്യപ്പനും കോശിയും. തെലുങ്കിലെ രണ്ട് സൂപ്പർതാരങ്ങളാണ് ചിത്രത്തിൽ നായകരാവുന്നത്. ചിരഞ്ജീവിയാണ് തെലുങ്ക് ലൂസിഫറിലെ നായകൻ. പവൻ കല്യാണാണ് അയ്യപ്പനും കോശിയും സിനിമയിലെ പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് രണ്ടു സിനിമകളുടേയും കഥാപാത്രങ്ങളുടെ കണ്ടുമുട്ടലാണ്. 

‘ഭീംല നായക്’ എന്ന പേരിലാണ് അയ്യപ്പനും കോശിയും റീമേക്ക് ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലേക്കാണ് ​ഗോഡ്ഫാദർ ലുക്കിൽ ചിരഞ്ജീവി എത്തിയത്. ജയിൽ പുള്ളിയുടെ വേഷത്തിലായിരുന്നു ചിരഞ്ജീവി. പവൻ കല്യാൺ പൊലീസ് വേഷത്തിൽ. അതിനു പിന്നാലെ ​ഗോഡ് ഫാദറിന്റെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പവൻ കല്യാണും എത്തി.  ‘ഭീംല നായക്’ റിലീസിനോടനുബന്ധിച്ചാണ് വിഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

ഫെബ്രുവരി 25നാണ് ഭീംല നായക് തിയറ്ററുകളിലൂടെ റിലീസിന് എത്തുന്നത്. മലയാളികൾക്ക് ഇടയിലും വിഡിയോ വൈറലാവുകയാണ്. ‘സ്റ്റീഫൻ നെടുമ്പള്ളി’യെ കാണാൻ ‘അയ്യപ്പൻ നായര്‍’ എത്തി എന്ന വിശേഷണത്തോടെ മലയാളി ആരാധകരും വിഡിയോ ഏറ്റെടുത്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT