ചിര‍ഞ്ജീവി ഇൻസ്റ്റ​ഗ്രാം
Entertainment

ടോളിവുഡിന്റെ കിരീടം വയ്ക്കാത്ത രാജാവ്! 'മെ​ഗാ സ്റ്റാർ' ചിര‍ഞ്ജീവിയുടെ കണ്ടിരിക്കേണ്ട ചിത്രങ്ങൾ

തെലുങ്ക് സിനിമ പ്രേക്ഷകർക്ക് മുന്നിൽ ബ്രേക്ക് ഡാൻസുമായി ആദ്യമെത്തിയതും അദ്ദേഹം തന്നെ.

സമകാലിക മലയാളം ഡെസ്ക്

മെ​ഗാ സ്റ്റാർ ചിരഞ്ജീവി... തിയറ്ററുകളിൽ ഈ ടൈറ്റിൽ കാർഡ് എഴുതി കാണിക്കുമ്പോൾ ഉയരുന്ന നിർത്താത്ത കൈയ്യടികളും വിസിലടികളും മാത്രം മതി പ്രേക്ഷകർ ചിരഞ്ജീവിയ്ക്ക് നൽകിയിരിക്കുന്ന സ്ഥാനം എന്താണെന്ന് മനസിലാക്കാൻ. ടോളിവുഡിനെ ഇന്ന് കാണുന്ന തരത്തിൽ ശ്രദ്ധേയമായ ഒരു ഇൻഡസ്ട്രി ആക്കി മാറ്റിയതിൽ ചിരഞ്ജീവി വഹിച്ച പങ്ക് ചെറുതൊന്നുമല്ല. താരത്തിന്റെ 69-ാം ജന്മദിനം ആണിന്ന്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു കൊണ്ടിരിക്കുന്നത്.

ഇന്നിപ്പോൾ ഇന്ത്യയിലെ ഏറ്റവും ധനികനായ താരങ്ങളിലൊരാൾ. ഒരു കോടി രൂപ പ്രതിഫലം വാങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ താരം കൂടിയാണ് ചിരഞ്ജീവി. തെലുങ്ക് സിനിമ പ്രേക്ഷകർക്ക് മുന്നിൽ ബ്രേക്ക് ഡാൻസുമായി ആദ്യമെത്തിയതും അദ്ദേഹം തന്നെ. യാതൊരു സിനിമ പാരമ്പര്യവുമില്ലാതെ ഒരു കോൺസ്റ്റബളിന്റെ മകനായി ജനിച്ച ശിവശങ്കര വരപ്രസാദ് റാവു എന്ന ചിരഞ്ജീവി ഇന്ന് കാണുന്ന തരത്തിലേക്ക് ഉയർന്നത് അദ്ദേഹത്തിന്റെ കഠിനാധ്വാനവും പരിശ്രമവും സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശവും കൊണ്ട് മാത്രമാണ്.

ഇന്നിപ്പോൾ തെലുങ്ക് സിനിമയിൽ ഏറ്റവും കൂടുതൽ ഇൻഡസ്ട്രി ഹിറ്റുകൾ എന്ന റെക്കോർഡും അദ്ദേഹത്തിന് സ്വന്തമാണ്. സഹനടനായും വില്ലനായും പിന്നീട് ഹീറോയായുമെത്തി അന്നും ഇന്നും സിനിമ സ്വപ്നം കാണുന്ന ഏതൊരാൾക്കും പ്രചോദനം കൂടിയായി ചിരഞ്ജീവി.

മൂന്ന് പതിറ്റാണ്ടുകളായി പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന ടോളിവു‍ഡിന്റെ കിരീടം വയ്ക്കാത്ത രാജാവായി അദ്ദേഹം ഇന്നും തെലുങ്ക് സിനിമയെ മുന്നിൽ നിന്ന് നയിക്കുന്നു. ഈ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ തീർച്ചയായും കണ്ടിരിക്കേണ്ട ചില ചിത്രങ്ങളിലൂടെ.

ഇന്ദ്ര

ഇന്ദ്ര

ബി ഗോപാൽ സംവിധാനം ചെയ്ത് 2002 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഇന്ദ്ര. ചിരഞ്ജീവിയ്ക്കൊപ്പം ആരതി അഗർവാൾ, സൊനാലി ബെന്ദ്രെ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. ഇന്ദ്ര എന്ന ടാക്സി ഡ്രൈവറുടെ വേഷമാണ് ചിരഞ്ജീവി അവതരിപ്പിച്ചത്. അന്നിറങ്ങിയ തെന്നിന്ത്യൻ സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രവും ഇന്ദ്രയായിരുന്നു. ചിരഞ്ജീവിയുടെ പിറന്നാളിനോടനുബന്ധിച്ച് ചിത്രം ഇന്ന് റീ റിലീസ് ചെയ്യുകയും ചെയ്തു.

ടാ​ഗോർ

ടാ​ഗോർ

വി വി വിനായക് സംവിധാനം ചെയ്ത ചിത്രം 2003 ലാണ് റിലീസ് ചെയ്തത്. ശ്രിയ ശരൺ, ജ്യോതിക, പ്രകാശ് രാജ് തുടങ്ങി ഒരു വൻ താരനിര ചിത്രത്തിനായി അണിനിരന്നു. 2002ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ രമണയുടെ റീമേക്കാണിത്.

​ഗാങ് ലീഡർ

​ഗാങ് ലീഡർ

1991 ൽ പുറത്തിറങ്ങിയ ഗ്യാങ് ലീഡർ വിജയ ബാപിനീടുവാണ് സംവിധാനം ചെയ്തത്. മികച്ച നിരൂപക പ്രശംസയും ചിത്രം നേടി. ബോക്സോഫീസിലും ചിത്രം മികച്ച കളക്ഷൻ നേടിയിരുന്നു. രാജാറാം എന്ന കഥാപാത്രമായാണ് ചിത്രത്തിൽ താരമെത്തിയത്. വിജയശാന്തി, ശരത്കുമാർ, സുമലത തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി.

ഖൈദി

ഖൈദി

1983 ൽ ആക്ഷൻ ചിത്രമായാണ് ഖൈദി പ്രേക്ഷകരിലേക്കെത്തിയത്. ചിരഞ്ജീവിയും മാധവിയുമാണ് ചിത്രത്തിൽ പ്രധാന താരങ്ങളായെത്തിയത്. ചിരഞ്ജീവിയുടെ താരപദവി ഉയർത്തിയ ചിത്രം കൂടിയായിരുന്നു ഇത്.

ജഗദേക വീരുഡു അതിലോക സുന്ദരി

ജഗദേക വീരുഡു അതിലോക സുന്ദരി

1990 ൽ പുറത്തിറങ്ങിയ ഫാൻ്റസി ചിത്രമായിരുന്നു ഇത്. ചിരഞ്ജീവിയ്ക്കൊപ്പം ശ്രീദേവി, അംരീഷ് പുരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. തെലുങ്ക് സിനിമയിലെ ഫാൻ്റസി വിഭാഗത്തിലെ ഒരു ക്ലാസിക് ചിത്രമായാണ് ഈ സിനിമ കണക്കാക്കപ്പെടുന്നത്. ബോക്സോഫീസിലും വലിയ വിജയം നേടാൻ ചിത്രത്തിനായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT