Chiyaan 63 വിഡിയോ സ്ക്രീൻഷോട്ട്
Entertainment

വിക്രം ഓൺ ഫയർ; 'ചിയാൻ 63' ഫസ്റ്റ് ​ഗ്ലിംപ്സ് പുറത്ത്

ഇരുമു​ഗൻ എന്ന ചിത്രത്തിന് ശേഷം വിക്രമും ആനന്ദും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.

Author : സമകാലിക മലയാളം ഡെസ്ക്

നടൻ ചിയാൻ വിക്രമിന്റെ 60-ാം പിറന്നാൾ ആയിരുന്നു ഇന്നലെ. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് വിക്രമിന് പിറന്നാൾ ആശംസ നേർന്നത്. പിറന്നാൾ ദിനത്തിൽ വിക്രമിന് ആശംസകൾ നേർന്നുകൊണ്ട് വിക്രം 63 അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആനന്ദ് ശങ്കർ ആണ് വിക്രം 63 സംവിധാനം ചെയ്തിരിക്കുന്നത്.

ഇരുമു​ഗൻ എന്ന ചിത്രത്തിന് ശേഷം വിക്രമും ആനന്ദും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത്. ഇതിന് മുൻപ് രണ്ട് മൂന്ന് ചിത്രങ്ങൾ വിക്രമിന്റേതായി പ്രഖ്യാപിച്ചിരുന്നു. മഡോൺ അശ്വിൻ, സി പ്രേം കുമാർ തുടങ്ങിയ സംവിധായകരുടെ പ്രൊജക്ടുകൾ പ്രഖ്യാപിച്ചെങ്കിലും പിന്നീട് അത് മുടങ്ങി.

നവാഗത സംവിധായകന്റെ മറ്റൊരു ചിത്രവും വിക്രമിന്റേതായി അണിയറയിൽ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഈ ചിത്രത്തിന്റെയും അപ്ഡേറ്റുകളൊന്നും വന്നില്ല. ഇതോടെ ഈ പ്രൊജക്ടും ഉപേക്ഷിച്ചുവെന്ന അഭ്യൂഹങ്ങൾക്ക് കാരണമായി. വീര ധീര സൂരൻ രണ്ടാം ഭാഗത്തിനായാണ് വിക്രം ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നത്.

വീര ധീര സൂരനിലെ വിക്രമിന്റെ പെർഫോമൻസ് ഏറെ കയ്യടി നേടിയിരുന്നു. അതേസമയം പിറന്നാൾ ദിനത്തിൽ വിക്രം സോഷ്യൽ മീ‍ഡിയയിൽ പങ്കുവച്ച വിഡിയോ വൈറലായി മാറിയിരുന്നു. തന്റെ മകൻ ധ്രുവ് ആണ് വിഡിയോ പകർത്തിയതെന്ന് വിക്രം കുറിച്ചിരുന്നു.

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗൗതം വാസുദേവ് മേനോൻ ചിത്രം ‘ധ്രുവ നച്ചത്തിരം’ മെയ് 24-ന് തിയറ്ററുകളിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതും വിക്രം ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

Cinema News: Chiyaan 63 promo video goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അസാധ്യം, ഒരേ ഒരു ക്രിസ്റ്റ്യാനോ; 'ഇതിഹാസ'ത്തെ മറികടന്നു; ഡെബിള്‍ റെക്കോര്‍ഡ്

'വകമാറ്റല്‍ വ്യാഖ്യാനം ദൗര്‍ഭാഗ്യകരം'; സിഎജി റിപ്പോര്‍ട്ട് വസ്തുതകള്‍ ഉള്‍ക്കൊള്ളാതെ; വിശദീകരണവുമായി പിണറായി വിജയന്‍

ഇനി വാഹനങ്ങള്‍ കെട്ടിക്കിടക്കില്ല; പൊലീസ് സ്റ്റേഷനുകളില്‍ 'സ്പേസ്'

'എല്ലാം അര്‍ഥവത്താക്കുന്ന വ്യക്തി'; വിജയ്‌യുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ തൃഷ; ആരാധകരുടെ അഭ്യൂഹങ്ങള്‍ക്ക് വിരാമം

ദുബൈയില്‍ ജോലി നേടാം; എമിറേറ്റ്‌സില്‍ ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ നിരവധി അവസരങ്ങള്‍, എങ്ങനെ അപേക്ഷിക്കാം