പൊന്നിയിൻ സെൽവൻ താരങ്ങൾക്കൊപ്പം വിക്രം/ ഫെയ്സ്ബുക്ക് 
Entertainment

താടിയും മുടിയും നീട്ടി കൂൾ ലുക്കിൽ വിക്രം; വൈറലായി വിഡിയോ

താരങ്ങൾ ഒന്നിച്ച് സ്വകാര്യ വിമാനത്തിൽ ചടങ്ങിന് പോകുന്നതിന്റെ ചിത്രങ്ങളും എത്തി

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരെ അമ്പരപ്പിക്കാറുള്ള നടനാണ് വിക്രം. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ 2 ആണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങ് നടന്നിരുന്നു. സിനിമയിലെ താരങ്ങളെല്ലാം പരിപാടിക്ക് എത്തിയിരുന്നു. ഇപ്പോൾ വൈറലാവുന്നത് വിക്രമിന്റെ പുത്തൻ ലുക്കാണ്. 

താടിയും മുടിയും നീട്ടി കൂൾ ലുക്കിലാണ് താരം എത്തുന്നത്. തീരെ മെലിഞ്ഞ രൂപത്തിലാണ് താരത്തെ കാണുന്നത്. പച്ച സ്യൂട്ടും കോട്ടും അണിഞ്ഞ് സ്റ്റാലിഷ് ലുക്കിലാണ് താരം പരിപാടിക്ക് എത്തിയത്. ചടങ്ങിലേക്ക് താരം എത്തുന്നതിന്റെ വിഡിയോയും പുറത്തുവന്നു. 

താരങ്ങൾ ഒന്നിച്ച് സ്വകാര്യ വിമാനത്തിൽ ചടങ്ങിന് പോകുന്നതിന്റെ ചിത്രങ്ങളും എത്തി. വിമാനത്തിൽ മറ്റു താരങ്ങൾക്കൊപ്പം പോസ് ചെയ്യുന്ന വിക്രമിനെയാണ് ചിത്രത്തിൽ കാണുന്നത്. വെള്ള കുർത്ത ധരിച്ചുള്ള താരത്തിന്റെ ലുക്കും ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. പാ രഞ്ജിത്ത് ചിത്രം തങ്കലാന് വേണ്ടിയാണ് വിക്രമിന്‍റെ ഈ രൂപമാറ്റം. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്