വിഡിയോയിൽ നിന്ന്, വിക്രവും ധ്രുവും/ ഇൻസ്റ്റ​ഗ്രാം 
Entertainment

ചിയാൻ വിക്രവും മകനും ഒന്നിക്കുന്ന ചിത്രം, 'വിക്രം 60'ന്റെ പേര് പ്രഖ്യാപിച്ചു; വിഡിയോ

വിക്രമിന്റെ 60ാം ചിത്രം സംവിധാനം ചെയ്യുന്നത് കാർത്തിക് സുബ്ബരാജാണ്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സൂപ്പർതാരം ചിയാൻ വിക്രവും മകൻ ധ്രുവ് വിക്രവും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ​ഗംഭീര ടീസറിനൊപ്പമാണ് പേര് പ്രഖ്യാപിച്ചത്.  'മഹാൻ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വിക്രമിന്റെ 60ാം ചിത്രം സംവിധാനം ചെയ്യുന്നത് കാർത്തിക് സുബ്ബരാജാണ്.

ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രമാണ് മഹാൻ. ചിത്രത്തിൽ സിമ്രാൻ, ബോബി സിംഹ, വാണി ഭോജൻ തുടങ്ങിയവരും  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ധ്രുവിന്റെ രണ്ടാമത്തെ ചിത്രമാണിത്. അർജുൻ റെഡ്ഡിയുടെ തമിഴ് റീമേക്കായ ആദിത്യ വർമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. 

അജയ് ഗനാനമുത്തു സംവിധാനം ചെയ്യുന്ന കോബ്രയുടെ അവസാന ഷെഡ്യൂള്‍ ചിത്രീകരണത്തിലാണ് വിക്രം ഇപ്പോൾ. ചിത്രത്തിൽ വ്യത്യസ്ത ​ഗെറ്റപ്പുകളിലാണ് താരം എത്തുന്നത്. മലയാളി താരം റോഷൻ മാത്യുവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എ ആര്‍ റഹ്‌മനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ ആണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി