ഛോട്ടാ മുംബൈ (Chotta Mumbai)  ഫെയ്സ്ബുക്ക്
Entertainment

ഞങ്ങളൊക്കെ ഈ തലയുടെ ഫാൻസാ! ഓപ്പണിങ് ഡേയിൽ തന്നെ ഞെട്ടിച്ച് ഛോട്ടാ മുംബൈ റീ റിലീസ്; കളക്ഷൻ ഇങ്ങനെ

ജൂൺ ആറിനാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

സമകാലിക മലയാളം ഡെസ്ക്

മോഹൻലാലിന്റെ റീ റിലീസ് ചിത്രങ്ങൾക്കെല്ലാം തിയറ്ററുകളിൽ നിന്ന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഛോട്ടാ മുംബൈ (Chotta Mumbai) റീ റിലീസിനെത്തിയത്. ഇപ്പോഴിതാ ഓപ്പണിങ് ദിവസം തന്നെ ഛോട്ടാ മുംബൈ വൻ കളക്ഷനാണ് നേടിയിരിക്കുന്നത്. ആദ്യ ദിനം 40 ലക്ഷം രൂപയാണ് ചിത്രം നേടിയത്. തിരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളിൽ മാത്രമാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. അവയിൽ നിന്നാണ് ഇത്രയും മികച്ച പ്രതികരണം ചിത്രം നേടിയത്.

ജൂൺ ആറിനാണ് ചിത്രം പ്രദർശനത്തിനെത്തിയത്. അഡ്വാൻസ് ബുക്കിങ്ങിന് നല്ല പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നു ലഭിച്ചത്. പുത്തൻ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ റീ റിലീസ് ചെയ്ത ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്. കൊച്ചിക്കാരെയും പാപ്പാഞ്ഞിയെയും ആഘോഷിച്ച ചിത്രത്തിന് തിരക്കഥ രചിച്ചത് ബെന്നി പി നായരമ്പലം ആയിരുന്നു.

ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രം മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു, അജയചന്ദ്രൻ നായർ, രഘുചന്ദ്രൻ നായർ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ദേവദൂതന് ശേഷം ഹൈ സ്റ്റുഡിയോസ് ആണ് സിനിമ ഫോർ കെ ഡോൾബി അറ്റ്മോസിൽ റീമാസ്റ്ററിങ് ചെയ്യുന്നത്.

മലയാളത്തിലെ ആദ്യ ഹൈ ഡെഫിനിഷൻ റസല്യൂഷൻ ഫോർമാറ്റിലുള്ള ചിത്രമാണിത്. ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ തുടങ്ങിയവരും ഛോട്ടാ മുംബൈയിൽ പ്രധാന വേഷങ്ങളിലെത്തി. വയലാർ ശരത് ചന്ദ്ര വർമയുടെ വരികൾക്ക് രാഹുല്‍ രാജ് ആണ് സം​ഗീതമൊരുക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

സ്വര്‍ണ കൊള്ള; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ് ശ്രീകുമാര്‍ അറസ്റ്റില്‍

ഇവ ഒരിക്കലും ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യരുത്

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

ഭണ്ഡാരത്തിലേക്ക് പൊലീസ് കയറരുത്; കാനനപാത വഴി ശബരിമലയിലേക്ക് നടന്നുപോകുന്നവര്‍ക്കും വിര്‍ച്വല്‍ ക്യൂ നിര്‍ബന്ധം

SCROLL FOR NEXT