Param Sundari വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

പള്ളിക്കുള്ളിലെ പ്രണയ രംഗം; മതവികാരം വ്രണപ്പെടുത്തുന്നു; 'പരം സുന്ദരി'യ്‌ക്കെതിരെ ക്രിസ്ത്യന്‍ സംഘടന

രംഗം നീക്കം ചെയ്യണമെന്ന് ആവശ്യം

സമകാലിക മലയാളം ഡെസ്ക്

സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ജാന്‍വി കപൂറും ഒരുമിക്കുന്ന പരം സുന്ദരിയ്‌ക്കെതിരെ ആരോപണവുമായി ക്രിസ്ത്യന്‍ സംഘടന. ചിത്രം ക്രിസ്തുമത വിശ്വാസത്തെ അവഹേളിക്കുന്നതാണെന്നാണ് ആരോപണം. ക്രിസ്ത്യന്‍ പള്ളിക്കുള്ളില്‍ വച്ചുള്ള പ്രണയ രംഗത്തിനെതിരെയാണ് ക്രിസ്ത്യന്‍ സംഘടന രംഗത്തെത്തിയിരിക്കുന്നത്.

ഈ രംഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട വാച്ച്‌ഡോഗ് ഫൗണ്ടേഷന്‍ എന്ന ക്രിസ്ത്യന്‍ സംഘടന സെന്‍സര്‍ ബോര്‍ഡിനേയും വാര്‍ത്ത വിതരണ മന്ത്രാലയത്തേയും മഹാരാഷ്ട്ര സര്‍ക്കാരിനേയും സമീപിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. ട്രെയിലറില്‍ ഒരിടത്ത് ജാന്‍വിയും സിദ്ധാര്‍ത്ഥും തമ്മിലുള്ളൊരു പ്രണയം രംഗം നടക്കുന്നത് പള്ളിയ്ക്കുള്ളില്‍ വച്ചാണെന്നതാണ് സംഘടനയെ ചൊടിപ്പിച്ചിരിക്കുന്നത്. ഈ രംഗങ്ങള്‍ സിനിമയില്‍ നിന്നും ട്രെയ്‌ലര്‍ അടക്കമുള്ള പ്രൊമോഷന്‍ വീഡിയോകളില്‍ നിന്നടക്കം നീക്കം ചെയ്യണമെന്നാണ് ആവശ്യം.

തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ച് ഈ രംഗം സിനിമയില്‍ ഉള്‍പ്പെടുത്തിയാല്‍ പബ്ലിക്കായി തന്നെ പ്രതിഷേധിക്കുമെന്നും സംഘടന പറയുന്നു. ചിത്രത്തിന്റെ നിര്‍മാതാവ്, സംവിധാകന്‍, താരങ്ങള്‍ തുടങ്ങിയവര്‍ക്കെതിരെ കേസെടുക്കണമെന്നും സംഘടന ആവശ്യപ്പെടുന്നുണ്ട്.

''ക്രിസ്ത്യാനികള്‍ ആരാധന നടത്തുന്ന പവിത്രമാണ് ഇടമാണ് പള്ളികള്‍. അവിടം അസഭ്യമായ ഉള്ളടക്കം ചിത്രീകരിക്കാനുള്ള വേദിയാക്കരുത്'' എന്നാണ് പരാതിയില്‍ പറയുന്നത്. ഈ രംഗത്തിന്റെ ചിത്രീകരണം ആരാധനാലയത്തിന്റെ പരിശുദ്ധിയെ മാത്രമല്ല, കത്തോലിക്കാ സമൂഹത്തിന്റെ തന്നെ വികാരങ്ങളെ മുറിവേല്‍പ്പിക്കുന്നതാണെന്നും കത്തില്‍ പറയുന്നുണ്ട്.

മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജന്‍ നിര്‍മിക്കുന്ന ചിത്രമാണ് പരം സുന്ദരി. തുഷാര്‍ ജലോട്ടയാണ് സംവിധാനം. കേരളത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. നിരവധി മലയാളികളും അഭിനയിക്കുന്ന സിനിമയില്‍ ജാന്‍വിയുടെ കഥാപാത്രം മലയാളിയാണ്. ഓഗസ്റ്റ് 29 നാണ് സിനിമയുടെ റിലീസ്.

Param Sundari lands in trouble. christian comminuty alleges the movie hurts religious sentiments.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

അത്ഭുത മുട്ട! വിയറ്റ്നാമിലെ ഈ മുട്ട കഴിച്ചാൽ നിങ്ങൾക്ക് ഏഴ് വയസു കുറയും!

ഈ പാത്രങ്ങളിൽ തൈര് സൂക്ഷിക്കരുത്, പണികിട്ടും

'കേസ് അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കരുത്'; പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍

'നഷ്ടം നികത്തണം, മുഖം മിനുക്കണം'; ടാറ്റയോട് 10,000 കോടി ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

SCROLL FOR NEXT