Entertainment

ക്രിസ്മസ് ഹോട്ടാകും;  റിച്ച ഛദ്ദയുടെ ഷക്കീല തീയെറ്റര്‍ റിലീസിന് 

ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് റിലീസ് വിവരം ആരാധകരെ അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ മാദകറാണി ഷക്കീലയുടെ ജീവിതം പറയുന്ന ഷക്കീല എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. ബോളിവുഡ് സുന്ദരി റിച്ച ഛദ്ദ ഷക്കീലയുടെ വേഷത്തിലെത്തുന്ന ചിത്രം ക്രിസ്മസിന് തീയെറ്ററിലൂടെയാണ് റിലീസ് ചെയ്യുന്നത്. ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. 

ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് റിലീസ് വിവരം ആരാധകരെ അറിയിച്ചത്. ചുവന്ന സാരിയുടുത്ത് കയ്യില്‍ തോക്കുമായി നില്‍ക്കുന്ന റിച്ചയാണ് പോസ്റ്ററില്‍. ഈ വര്‍ഷം ക്രിസ്മസ് ചൂടുള്ളതാവും എന്ന അടിക്കുറിപ്പിലാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. 

 
ഒരുകാലത്ത് ആവേശമായിരുന്ന ഷക്കീല 16ാം വയസിലാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 250 ചിത്രങ്ങളിലാണ് ഷക്കീല വേഷമിട്ടിരിക്കുന്നത്. 

പങ്കജ് ത്രിപതി, മലയാളി താരം രാജീവ് പിള്ളയുമാണ് ചിത്രത്തില്‍ മറ്റ് പ്രധാനവേഷത്തില്‍ എത്തുന്നത്. സമ്മി നന്‍വാനി, സഹില്‍ നന്‍വാനി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഈ വര്‍ഷം ആദ്യം ചിത്രം പുറത്തിറക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ റിലീസ് നീണ്ടുപോവുകയായിരുന്നു. ലോക്ക്ഡൗണിന് ശേഷം തീയെറ്ററിലൂടെ റിലീസ് പ്രഖ്യാപിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഷക്കീല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇടതുപക്ഷവും വലതുപക്ഷവും ഒരേപോലെ ഉത്തരവാദികള്‍; വളര്‍ച്ചയ്ക്ക് സ്വകാര്യനിക്ഷേപം കൂടിയേതീരൂ'

'രജിനിഫെെഡ്'; ഒരു മണിക്കൂറില്‍ 1 കോടി 61 ലക്ഷം പ്രീസെയില്‍; കേരളത്തില്‍ റെക്കോര്‍ഡ് ബുക്കിങുമായി 'ജയിലര്‍ 2'

ഭക്ഷണം കഴിച്ച ഉടൻ കിടക്കാറുണ്ടോ? ദഹനത്തെ എങ്ങനെ ബാധിക്കും?

'ഇളയരാജയ്ക്ക് ശേഷം ഇനി ആര് ? ദിലീപ് വരും, നോക്കിക്കോ എന്ന് ഞാൻ പറഞ്ഞു'; റഹ്മാനെക്കുറിച്ച് ഔസേപ്പച്ചൻ

മലപ്പുറത്ത് കാട്ടുപന്നി ആക്രമണത്തിൽ വയോധിക മരിച്ചു