ചുരുളി പോസ്റ്റര്‍/ ട്വിറ്റര്‍ 
Entertainment

ജോസ് പെല്ലിശ്ശേരിയുടെ ചുരുളി നവംബര്‍ 19ന്; ഒടിടി റിലീസ്

ഒടിടി പ്ലാറ്റ്‌ഫോം ആയ സോണി ലൈവിലാണ് റിലീസ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം 'ചുരുളി' നവംബര്‍ 19ന് റിലീസ് ചെയ്യും. ഒടിടി പ്ലാറ്റ്‌ഫോം ആയ സോണി ലൈവിലാണ് റിലീസ്. ജോജു, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

19 ദിവസം കൊണ്ട് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. എസ് ഹരീഷാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മയിലാടുംപറമ്പില്‍ ജോയ് എന്നയാളെ തിരഞ്ഞ് വനത്തിലേക്ക് പോകുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് 'ചുരുളി'. വിവിധ രാജ്യാന്തര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച് നിരൂപകപ്രശംസ നേടിയ ചിത്രം സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്നു.

ലിജോ പെല്ലിശേരിസ് മുവി മൊണാസ്ട്രിയും ചെമ്പോസ്‌കിയും ഒപസ് പെന്റയും ചേര്‍ന്നാണ് നിര്‍മാണം. സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി തുടങ്ങിയ താരങ്ങളും കാടിനകത്ത് ചിത്രീകരിച്ചിരിക്കുന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT