സുനില്‍ ഗുരുവായൂര്‍ /ഫെയ്‌സ്ബുക്ക്‌ 
Entertainment

സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു

പ്രശസ്ത സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഗുരുവായൂര്‍ : പ്രശസ്ത സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുവായൂരിലെ വീട്ടിലായിരുന്നു അന്ത്യം.

വര്‍ഷങ്ങളായി മലയാള സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സുനിലിന്റെ കാമറ പകര്‍ത്താത്ത താരങ്ങള്‍ കുറവാണെന്ന് ചലച്ചിത്ര രംഗത്തുള്ളവര്‍ പറയുന്നു. സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്നത് അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ സഹായിയും പുതിയ ഒരു സംവിധായകന് ധൈര്യം കൊടുക്കുന്ന ആളും ഒക്കെയാണ് എന്ന് പാസഞ്ചര്‍ ഷൂട്ട് ചെയ്യുമ്പോള്‍ മനസ്സിലാക്കിത്തന്ന വലിയ എളിയ മനുഷ്യന്‍ എന്നാണ് സുനിലിന്റെ വിയോഗവേളയില്‍ സംവിധായകന്‍ രഞ്ജിത് ശങ്കര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കുറച്ചുകാലമായി ചലച്ചിത്ര രംഗത്തുനിന്നു വിട്ടുനില്‍ക്കുകയായിരുന്നു സുനില്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുധീരനും മുരളീധരനും ഒരേ നിലപാട്, നേതാക്കളെ വിശദമായി കേട്ട് രാഹുല്‍; മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്

'അമ്പോ... കിടിലൻ ബൗളിങ്' ; ഹൈദരാബാദിനെ എറിഞ്ഞൊതുക്കി ഗുജറാത്ത്, പോയിന്റ് പട്ടികയിൽ ഒന്നാമത്

Today's Rashi Phalam may 13|പുതിയ അവസരങ്ങൾ ലഭിക്കും,ജോലിയിൽ ഉയർച്ച നേടും

പുതിയ വരുമാന മാര്‍ഗങ്ങള്‍, സാമ്പത്തികനില ഭദ്രം

SCROLL FOR NEXT