

നെഗറ്റീവ് കമന്റുകളെ താന്‍ ഗൗനിക്കാറില്ലെന്ന് നടി കീര്‍ത്തി സുരേഷ്. വളരെ കുറച്ച് പേര്‍ മാത്രമാണ് ഇന്റര്‍നെറ്റിലുള്ളത്. അവരിലും ചെറിയൊരു ശതമാനം ആളുകളാണ് നെഗറ്റീവ് പറയുന്നത്. അതിനാല്‍ അതൊന്നും കാര്യമാക്കേണ്ടതില്ലെന്നാണ് കീര്‍ത്തിയുടെ നിലപാട്. എസ്എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കീര്‍ത്തി.
''അതൊന്നും ഗൗനിക്കേണ്ടതില്ല. അഞ്ച് ശതമാനം ആളുകള്‍ മാത്രമാണ് സോഷ്യല്‍ മീഡിയയിലുള്ളത്. മൊത്തം ജനങ്ങളും അതിലില്ല. കുറച്ച് പേരേ അതിലുള്ളൂ. അതിലും കുറച്ചു പേരാണ് സംസാരിക്കുന്നത്. എന്തിനാണ് അത് ഹൃദയത്തിലേക്ക് എടുക്കുന്നത്. എന്റെ ജോലി ഞാന്‍ എപ്പോഴും ആത്മാര്‍ത്ഥമായിട്ടാണ് ചെയ്യുന്നത്. അതാണ് പ്രധാനം. ഓരോ സിനിമ കഴിയുന്തോറും ഞാന്‍ മെച്ചപ്പെടുന്നുണ്ടോ എന്നാണ് ഞാന്‍ നോക്കുന്നത്. പിന്നെ ജനങ്ങളില്‍ നിന്നും ലഭിക്കുന്ന സ്‌നേഹവും. നെഗറ്റിവിറ്റിയെ ഞാന്‍ അവഗണിക്കുകയാണ് ചെയ്യാറ്.'' എന്നാണ് കീര്‍ത്തി പറയുന്നത്.
ബോളിവുഡ് ചിത്രം ബേബി ജോണിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ കീര്‍ത്തി താലിയണിഞ്ഞെത്തിയത് ചര്‍ച്ചയായിരുന്നു. കീര്‍ത്തിയുടെ വിവാഹത്തിന് പിന്നാലെയായിരുന്നു സംഭവം. അന്ന് ട്രോളുകള്‍ നേരിടേണ്ടി വന്നതിനെക്കുറിച്ചും കീര്‍ത്തി സംസാരിക്കുന്നുണ്ട്. ''താലിയില്‍ എന്താണ് ഷോ ഓഫായിട്ടുള്ളത്? കല്യാണം കഴിഞ്ഞ് താലിയണിയുന്നതില്‍ എന്താണ് ഷോ ഓഫ്? നമുക്ക് വിശ്വാസമുള്ള, ബഹുമാനത്തോടെ കാണുന്ന ഒന്നല്ലേയത്. ഞാന്‍ താലിയിട്ടത് കണ്ടോ എന്ന് പറയുന്നതല്ലല്ലോ. എനിക്ക് മനസിലാകുന്നില്ല. ഞാന്‍ അതൊന്നും ഗൗനിക്കുന്നേയില്ല'' എന്നാണ് കീര്‍ത്തി പറയുന്നത്.
അതേസമയം, ചില വാര്‍ത്തകള്‍ തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്നും കീര്‍ത്തി സുരേഷ് പറയുന്നു. ''മറ്റ് നടന്മാര്‍ക്കൊപ്പം എന്നെ ചേര്‍ത്തുവച്ചു കൊണ്ടുള്ള ഗോസിപ്പുകള്‍ വേദനിപ്പിച്ചിട്ടുണ്ട്. കാരണം എനിക്ക് ഒരു റിലേഷന്‍ഷിപ്പ് മാത്രമേ ഉണ്ടായിട്ടുള്ളൂ. പ്രതികരിക്കുന്നുവോ എന്ന് അവന്‍ ചോദിച്ചിട്ടുണ്ട്. എന്തിന്? ഞങ്ങള്‍ രണ്ടു പേരും ഒാക്കെയാണെങ്കില്‍ പിന്നെ ആരെ കാണിക്കാനാണ് എന്നു കരുതി വിട്ടുകളയും'' എന്നും താരം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates