വിനീത് ശ്രീനിവാസന്റെ 'ചടങ്ങ്' ചിത്രീകരണം പൂർത്തിയായി, ഉടൻ തിയേറ്ററുകളിലേക്ക്

അഭിജിത്ത് സര്യയുടെ ആദ്യ സംവിധാന സംരംഭമാണ് 'ചടങ്ങ്'.
Chadangu
ChadanguSpecial Arrangement
Updated on: 
1 min read

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന 'ചടങ്ങ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഡോൾവിൻ കുര്യാക്കോസ്, എം സ്റ്റാർ എന്റർടെയ്ൻമെന്റ്സ്, ഡെൽറ്റ മണി, ഷബീർ മലവട്ടത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഭിജിത്ത് സര്യയും വിഷ്ണു വിനോദനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

വിനീത് ശ്രീനിവാസനൊപ്പം സുരേഷ് കൃഷ്ണ, ജഗദീഷ്, സോന നായർ, മീനാക്ഷി മാധവി, നിഹാൽ നിഹാം, ബിജു സോപാനം, ശ്രീജിത്ത് ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഭിജിത്ത് സര്യയുടെ ആദ്യ സംവിധാന സംരംഭമാണ് 'ചടങ്ങ്'. ചിത്രീകരണം പൂർത്തിയായതോടെ സിനിമയുടെ തുടർഘട്ട പ്രവർത്തനങ്ങൾക്കുള്ള ഒരുക്കത്തിലാണ് അണിയറപ്രവർത്തകർ.

സംവിധാനം: അഭിജിത്ത് സര്യ, തിരക്കഥ: അഭിജിത്ത് സര്യ, വിഷ്ണു വിനോദൻ, ഛായാഗ്രഹണം: ഹലോ റഷാദ്, എഡിറ്റർ: കണ്ണൻ മോഹൻ, സംഗീതം: ബിബിൻ അശോക്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സുഹൈൽ വരട്ടിപള്ളിയാൽ, കളറിസ്റ്റ്: ശ്രീക് വാര്യർ, വിഎഫ്എക്സ്: പ്രൊമൈസ്, പിആർഒ: ശബരി ഡിസൈൻസ്: ഓൾഡ് മങ്ക്സ്.

Chadangu
'അതി​ഗംഭീര പ്രകടനം, ചിത്രം വൻവിജയം'; ദുൽഖറിന്റെ 'ആകാശംലോ ഒക താര'യെ പ്രശംസിച്ച് രാജമൗലി
Chadangu
'രാവണൻ കമ്യൂണിസ്റ്റ് നേതാവിനെപ്പോലെ, രാമൻ സാധാരണക്കാരനും'; രാമായണയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് നിതീഷ് ഭരദ്വാജ്
Chadangu
ധനുഷിന്റെ കരിയർ ബെസ്റ്റ്; 'ഒ.എം' ആദ്യദിനം നേടിയത് 13 കോടി, തകർത്തത് രായന്റെ റെക്കോർഡ്
Summary

Filming for Vineeth Sreenivasan's 'Chadangu' has been completed; it will hit theaters soon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER