തിയറ്റർ കംപ്ലീറ്റ് തൂക്കി, 'സീൻ' ഇനി ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

തമിഴിൽ ഒരുങ്ങിയ സിനിമ മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
Scene
Sceneഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
1 min read

സൂര്യ, നസ്‌ലിൻ, നസ്രിയ എന്നിവർ ഒന്നിച്ചെത്തിയ ജിത്തു മാധവൻ ചിത്രം 'സീൻ' ഒടിടി റിലീസിനൊരുങ്ങുന്നു. ക്രൈമും കോമഡിയും സസ്പെൻസും ഒരുപോലെ കോർത്തിണക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം സിനിമാ പ്രേമികൾക്കിടയിൽ ആവേശം നിറച്ചിരിക്കുകയാണ്. തമിഴിൽ ഒരുങ്ങിയ സിനിമ മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

അപ്രതീക്ഷിത സംഭവങ്ങളിലൂടെ പരസ്പരം ബന്ധിക്കപ്പെടുന്ന ഒരു കൂട്ടം കഥാപാത്രങ്ങളുടെ കഥയാണ് 'സീൻ' പറയുന്നത്. സങ്കീർണമായ സാഹചര്യങ്ങളിൽ അകപ്പെടുന്ന ഇവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ പ്രമേയം. ഡിസംബർ 4 മുതൽ നെറ്റ്ഫ്ലിക്സിലൂടെയാണ് 'സീൻ' സ്ട്രീമിങ് ആരംഭിക്കുന്നത്. തമിഴിന് പുറമെ തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം ഒടിടിയിൽ ലഭ്യമാകും.

ക്രൈം കോമഡി ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ജിത്തു മാധവനാണ്. സുഷിൻ ശ്യാം ആണ് സം​ഗീതം. ഴഗരം സ്റ്റുഡിയോസിന്റെയും 2D എന്റർടൈൻമെന്റിന്റെയും ബാനറിൽ ജ്യോതികയും സൂര്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Scene
വിനീത് ശ്രീനിവാസന്റെ 'ചടങ്ങ്' ചിത്രീകരണം പൂർത്തിയായി, ഉടൻ തിയേറ്ററുകളിലേക്ക്
Scene
'ഞങ്ങളുടെ ഹൃദയങ്ങള്‍ ഏറ്റവും സന്തോഷിച്ച നിമിഷം'; സാമന്തയ്ക്കും രാജിനും കുഞ്ഞ് പിറന്നു; പേര് വെളിപ്പെടുത്തി താരം
Scene
എസ്തർ അനിലിന്റെ ബഹുഭാഷാ ചിത്രം, ഒപ്പം സഞ്ജയ് കപൂറും; 'അൺഎക്സ്പറ്റഡ് സഫേദ് സച്ഛി'ന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
Summary

Scene movie OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER