'ഞങ്ങളുടെ ഹൃദയങ്ങള്‍ ഏറ്റവും സന്തോഷിച്ച നിമിഷം'; സാമന്തയ്ക്കും രാജിനും കുഞ്ഞ് പിറന്നു; പേര് വെളിപ്പെടുത്തി താരം

2025 ഡിസംബറിലായിരുന്നു സാമന്തയും രാജും വിവാഹിതരാകുന്നത്.
Samantha and Raj
Samantha and Raj
Updated on: 
1 min read

നടി സാമന്തയ്ക്കും സംവിധായകന്‍ രാജ് നിധിമൊരുവിനും കുഞ്ഞ് പിറന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരങ്ങള്‍ സന്തോഷവാര്‍ത്ത പങ്കുവച്ചത്. നവംബര്‍ 19 നാണ് കുഞ്ഞ് ജനിച്ചത്. അമ്മയുടെ വിരല്‍ പിടിച്ചു കിടക്കുന്ന കുഞ്ഞ് വിരലിന്റെ ചിത്രം പങ്കുവച്ചു കൊണ്ടാണ് ഇരുവരും വാര്‍ത്ത പങ്കിട്ടത്. കുഞ്ഞിന്റെ പേരും വെളിപ്പെടുത്തി.

ദേവ് നിധിമൊരു എന്നാണ് തങ്ങളുടെ ആദ്യത്തെ കണ്‍മണിയ്ക്ക് സമാന്തയും രാജും പേരിട്ടിരിക്കുന്നത്. ''ഞങ്ങളുടെ സുന്ദരനായ കുഞ്ഞ്, ദേവ് നിധിമൊരു. 19.11.2026, ഞങ്ങളുടെ ഹൃദയം ഏറ്റവും കൂടുതല്‍ സന്തോഷം അനുഭവിച്ച സമയം'' എന്ന കുറിപ്പോടെയാണ് കുഞ്ഞിന്റെ വരവ് താരങ്ങള്‍ അറിയിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് സാമന്തയ്ക്കും രാജിനും ആശംസകളുമായെത്തുന്നത്.

ജൂണ്‍ 24ന് മാ ഇന്‍തി ബംഗാരം എന്ന ചിത്രത്തിന്റെ വിജയാഘോഷ വേളയിലാണ് താന്‍ ഗര്‍ഭിണിയാണെന്നും സിനിമയില്‍ നിന്നും കുറച്ച്കാലത്തേക്ക് ഇടവേളയെടുക്കുകയാണെന്നും സാമന്ത അറിയിച്ചത്. ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് താന്‍ ഗര്‍ഭിണിയാണെന്ന് അറിയുന്നതെന്നും സാമന്ത പറഞ്ഞിരുന്നു. സെപ്റ്റംബറില്‍ നടന്ന സാമന്തയുടെ ബേബി ഷവറിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

2025 ഡിസംബറിലായിരുന്നു സാമന്തയും രാജും വിവാഹിതരാകുന്നത്. ദ ഫാമിലി മാന്റെ സെറ്റില്‍ വച്ചാണ് സാമന്തയും രാജും കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു. ഡിസംബര്‍ 1 നായിരുന്നു വിവാഹം. കൊയമ്പത്തൂരിലെ ഇഷ യോഗ സെന്ററില്‍ വച്ചായിരുന്നു വിവാഹം നടന്നത്.

Summary

Samantha and Raj welcomes baby boy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER