ജോമോന്‍ ടി ജോണിന്റെ വിവാഹ ചിത്രം/ ഫോട്ടോ: ഇന്‍സ്റ്റഗ്രാം 
Entertainment

ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍ വീണ്ടും വിവാഹിതനായി 

എഞ്ചിനീയര്‍ ഗവേഷകയും പ്രൊഡ്യൂസറും ഡിസൈനറുമൊക്കെയാണ് അന്‍സു.

സമകാലിക മലയാളം ഡെസ്ക്

ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍ വീണ്ടും വിവാഹിതനായി. അന്‍സു എല്‍സ വര്‍സീസ് എന്നാണ് ജോമോന്റെ വധുവിന്റെ  പേര്. എഞ്ചിനീയര്‍ ഗവേഷകയും പ്രൊഡ്യൂസറും ഡിസൈനറുമൊക്കെയാണ് അന്‍സു. എന്റെ പ്രതീക്ഷയും വീടും എന്നാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ജോമോന്‍ കുറിച്ചത്. 

ജോമോന്റെ രണ്ടാം വിവാഹമാണ് ഇത്.  ജോമോന്റെ ആദ്യ വിവാഹം നടിയായ ആന്‍ അഗസ്റ്റിനുമായിട്ടായിരുന്നു. അത് പിരിഞ്ഞതിനു ശേഷമാണ് ജോമോന്‍ രണ്ടാമതും വിവാഹിതനായത്. 

ചാര്‍ളി, എന്ന് നിന്റെ മൊയ്തീന്‍, തിര, തട്ടത്തിന്‍ മറയത്ത്, കാപ്പ, ധ്രുവനച്ചത്തിരം തുടങ്ങിയ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകനാണ് ജോമോന്‍ ടി ജോണ്‍. നാല്‍പ്പത്തിയൊന്നുകാരനായ ജോമോന്‍ സൗത്ത് ഇന്ത്യ കടന്ന് ബോളിവുഡില്‍ വരെ ചെന്ന് മലയാളികളുടെ അഭിമാനമായി മാറിയ പ്രതിഭ കൂടിയാണ്. 

ബീച്ച് സൈഡില്‍ ഒരുക്കിയ മണ്ഡപത്തില്‍ വെളുത്ത വസ്ത്രത്തില്‍ ക്രിസ്ത്യന്‍ വധു വരന്മാരായാണ് ഇരുവരും എത്തിയത്. സെലിബ്രിറ്റികള്‍ അടക്കം നിരവധി ആളുകളാണ് ജോമോനും വധുവിനും ആശംസയുമായി എത്തിയത്. നൂറിന്‍ ഷെരീഫ്, അഭയ ഹിരണ്‍മയി, അമൃത സുരേഷ്, ഗൗതമി നായര്‍ എന്നിങ്ങനെ നീളുന്നു ലിസ്റ്റ്. ധ്യാന്‍ ശ്രീനിവാസന്‍, നിര്‍മാതാവ് വിശാഖ് സുബ്രഹ്മണ്യം എന്നിവരും കുടുംബവും ചടങ്ങില്‍ പങ്കെടുത്തിരുന്നു. 2014 ലായിരുന്നു ആന്‍ അ?ഗസ്റ്റിന്റെയും ജോമോന്റെയും വിവാഹം. 2020ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു. ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT