Narivetta, CK Janu ഫെയ്സ്ബുക്ക്
Entertainment

'തന്റേടമില്ലാത്തവര്‍ സിനിമ എടുക്കരുത്; ആദിവാസികളെ വച്ച് കാശുണ്ടാക്കുന്നു'; 'നരിവേട്ട'യ്‌ക്കെതിരെ സികെ ജാനു

പൊലീസിനെയും സര്‍ക്കാരിനെയും സംരക്ഷിക്കാന്‍ വേറെ വഴി നോക്കിക്കോണം

സമകാലിക മലയാളം ഡെസ്ക്

ടൊവിനോ തോമസ് നായകനായ നരിവേട്ടയ്‌ക്കെതിരെ സികെ ജാനു . അനുരാജ് മനോഹര്‍ ആയിരുന്നു സിനിമയുടെ സംവിധാനം. ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടാനായില്ലെങ്കിലും ചിത്രത്തിന്റെ പ്രമേയം ചര്‍ച്ചയായിരുന്നു. മുത്തങ്ങ ഭൂസമരത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയത്. എന്നാല്‍ ആദിവാസികളുടെ ചരിത്രത്തെ നരിവേട്ടയില്‍ അവതരിപ്പിച്ചിരിക്കുന്നത് തെറ്റായ രീതിയിലാണെന്നാണ് സികെ ജാനു പറയുന്നത്.

മനോരമ ഹോര്‍ത്തൂസില്‍ സംസാരിക്കുകയായിരുന്നു സികെ ജാനു. നടന്ന സംഭവങ്ങളെ മാറ്റി, ഇപ്പോഴത്തെ ആളുകളുടെ ആശയമാണ് സിനിമയില്‍ കാണിച്ചിരിക്കുന്നതെന്നാണ് സികെ ജാനു പറയുന്നത്. യഥാര്‍ത്ഥ സംഭവങ്ങള്‍ കാണിക്കാന്‍ തന്റേടമില്ലാത്തവര്‍ സിനിമ പിടിക്കാന്‍ പാടില്ലെന്നും സികെ ജാനു തുറന്നടിക്കുന്നു.

'തന്റേടമില്ലാത്തവര്‍ ഈ സിനിമ പിടിക്കാന്‍ പാടില്ല. അത് തന്റേടമുള്ളവര്‍ മാത്രമേ ചെയ്യാന്‍ പാടുള്ളൂ. പൊലീസിനെയും സര്‍ക്കാരിനെയും സംരക്ഷിക്കാന്‍ വേറെ വഴി നോക്കിക്കോണം. കോടതിയിലടക്കം ഇതിനെതിരെ പോകാന്‍ നോക്കിയതാണ് ഞങ്ങള്‍. ഇനിയെങ്കിലും ആദിവാസികളുടെ ചരിത്രത്തെ വളച്ചൊടിക്കരുത്'' സികെ ജാനു പറയുന്നു.

''സിനിമയില്‍ ഇങ്ങനെ കൊണ്ടുവന്നത് വളരെ മോശമായിപ്പോയി. കാശുണ്ടാക്കാന്‍ വേണ്ടി ഇപ്പോഴും ആദിവാസികളെ ഉപയോഗിക്കുകയാണ്. ഒരു മാടമ്പി മനോഭാവമാണ് ഇവര്‍ക്കുള്ളത്. ആദിവാസികളല്ലാത്ത ഏതെങ്കിലും ഒരു വിഭാഗത്തിന്റെ സമരത്തെ പറ്റി ഇങ്ങനെ സിനിമ എടുക്കുമോ?'' എന്നും സികെ ജാനു തുറന്നടിച്ചു.

അബിന്‍ ജോസഫ് എഴുതി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രമാണ് നരിവേട്ട. ടൊവിനോയ്‌ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ചേരന്‍, പ്രിയംവദ കൃഷ്ണന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി.

CK Janu slams the makers of Narivetta starring Tovino Thomas. asks to stop using tribals to make money.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായി നയിക്കും; ഭൂരിപക്ഷം കിട്ടിയാല്‍ എല്ലാവര്‍ക്കും സ്വീകാര്യനായ ആള്‍ മുഖ്യമന്ത്രി'

സ്വർണക്കപ്പ് കണ്ണൂരിന് തന്നെ; തൃശൂർ രണ്ടാമത്

നിയമസഭാ സമ്മേളനം ചൊവ്വാഴ്ച മുതല്‍; ബജറ്റ് 29ന്

കടയിലെത്തി യുവതിക്കെതിരെ കത്തി വീശി, വധഭീഷണി മുഴക്കി; കേസ്

'കാട്ടിറച്ചി വില്‍പന നടത്തുന്ന സംഘം'; വയനാട്ടില്‍ മൂന്നുപേര്‍ നാടന്‍തോക്കുമായി പിടിയില്‍

SCROLL FOR NEXT