ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

കുഞ്ഞു ലൂക്കയെ കയ്യിലെടുത്ത് വിക്രം സ്റ്റേജിലെത്തി; 'ഇത് കോബ്ര ബേബി', കഥപറഞ്ഞ് മിയയും, വിഡിയോ 

നടി മിയയുടെ മകൻ ലൂക്കയെ കയ്യിലെടുത്തു ചിയാൻ വിക്രം വേദിയിലെത്തിയ ക്യൂട്ട് കാഴ്ചയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കോബ്ര’. ഏറെ നാളായി നീണ്ടുപോയ ചിത്രം ഒടുവിൽ അടുത്ത ആഴ്ച റിലീസിനെത്തുകയാണ്. ഇപ്പോഴിതാ കോബ്രയുടെ പ്രമോഷൻ ചടങ്ങിനിടെ നടന്ന രസകരമായ നിമിഷമാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. നടി മിയയുടെ മകൻ ലൂക്കയെ കയ്യിലെടുത്തു ചിയാൻ വിക്രം വേദിയിലെത്തിയ ക്യൂട്ട് കാഴ്ചയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 

കോബ്രയിൽ അഭിനയിച്ചതിന്റെ അനുഭവം വേദിയിൽ പങ്കുവയ്ക്കുകയായിരുന്നു മിയ. ഇതിനിടയിലായിലാണ് മിയയെ അമ്പരപ്പിച്ച് വിക്രത്തിന്റെ ക്യൂട്ട് എൻട്രി. ലൂക്കയെ കയ്യിലെടുത്തു വേദിയിലെത്തിയ വിക്രം, 'ഇത് കോബ്ര ബേബി' ആണെന്നാണ് പറഞ്ഞത്. ആർപ്പുവിളിച്ച സദസിന് മുന്നിൽ നിന്ന് "ആരെങ്കിലും ഒരു ഫോട്ടോ എടുക്കുമോ പ്ലീസ്" എന്നായിരുന്നു മിയയുടെ നിഷ്കളങ്കമായ ചോദ്യം. 'കോബ്ര ഫാമിലി' എന്നു പറഞ്ഞുകൊണ്ടാണ് വിക്രം മിയയുടെ കുടുംബത്തെ പരിചയപ്പെടുത്തിയത്. 

കോബ്രയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചാണ് മിയ ചടങ്ങിൽ സംസാരിച്ചത്. "കോബ്ര 2019ൽ തുടങ്ങിയ പടമാണ്. കോവിഡും കാര്യങ്ങളുമായി ചിത്രം നീണ്ടു പോയി. 2020 ജനുവരിയിലാണ് ഞാൻ ഈ പടത്തിൽ ജോയിൻ ചെയ്യുന്നത്. ആ സമയത്ത് ഞാൻ സിംഗിൾ ആയിരുന്നു. സെക്കൻഡ് ഷെഡ്യൂളിൽ പോയപ്പോൾ ഞാൻ വിവാഹിതയായി. മൂന്നാമത്തെ ഷെഡ്യൂളിൽ പോയപ്പോൾ ഞാൻ അഞ്ചു മാസം ഗർഭിണി ആയിരുന്നു. സിനിമ റിലീസ് ആകുമ്പോൾ കൊച്ച് ഇവിടെ വന്നു," എന്നാണ് മിയ പറഞ്ഞത്. ഇതിന് പിന്നാലെയാണ് വിക്രം കുഞ്ഞു ലൂക്കയെ കയ്യിലെടുത്ത് വേദിയിലേക്കു കയറിയത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞത്‌; തന്ത്രിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു; ശബരിമലയിലെ വാജിവാഹനം കോടതിയില്‍ ഹാജരാക്കി എസ്‌ഐടി

വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന; തിങ്കളാഴ്ച വരെ ലഭിച്ചത് 429 കോടി; 51 ലക്ഷം ഭക്തരെത്തി

ഇന്ധനവുമായി പോയ ഗുഡ്സ് ട്രെയിന് തീപിടിച്ചു, അപകടം വൈദ്യുതി ലൈനില്‍ നിന്ന്

‘ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം’; ഡിജിപിക്ക് പരാതി നൽകി; അതിജീവിത; കേസ് എടുക്കും

തദ്ദേശ തെരഞ്ഞെടുപ്പ്: ചെലവ് കണക്ക് നല്‍കാത്തവര്‍ക്കെതിരെ അയോഗ്യതാ നടപടി, കണക്ക് കാണിച്ചത് 56173 പേര്‍

SCROLL FOR NEXT