'ജയ് ഭീം' ‌‌സിനിമയുടെ കഥ മോഷ്ടിച്ചത്; സൂര്യ, ജ്യോതിക, സംവിധായകൻ എന്നിവർക്കെതിരെ കേസ്

സിനിമയിലെ ഒരു കഥാപാത്രം തന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കുളഞ്ചിയപ്പൻ പരാതിയിൽ പറയുന്നു
ചിത്രം: ഫെയ്സ്ബുക്ക്
ചിത്രം: ഫെയ്സ്ബുക്ക്

ചെന്നൈ: സൂര്യ നായകനായി ഓടിടി റിലീസായി എത്തിയ 'ജയ് ഭീം' ‌‌സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന് ആരോപണം. ജയ് ഭീമിന്റെ കഥ തന്റെയാണെന്നും ഇത് അണിയറ പ്രവർത്തകർ മോഷ്ടിച്ചതാണെന്നും കാണിച്ച് വി കുളഞ്ചിയപ്പൻ എന്നയാളാണ് രം​ഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് സംവിധായകൻ ജ്ഞാനവേൽ, നിർമാതാക്കളായ സൂര്യ, ജ്യോതിക എന്നിവർക്കെതിരെ ചെന്നൈ പൊലീസിൽ ഇയാൾ പരാതി നൽകി. കോപ്പിറൈറ്റ് ആക്ട് പ്രകാരം പൊലീസ് എഫ്ഐആർ ഫയൽ ചെയ്തു.

സിനിമയിലെ ഒരു കഥാപാത്രം തന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കുളഞ്ചിയപ്പൻ പരാതിയിൽ പറയുന്നു. 1993ൽ കമ്മാരപുരം പൊലീസ് സ്റ്റേഷനിൽ വച്ച് അതിക്രൂരമായി മർദനമേറ്റിരുന്നു. ഇതേക്കുറിച്ച് അറിയാൻ 2019-ൽ 'ജയ് ഭീമി'ന്റെ സംവിധായകൻ തന്നെ വീട്ടിൽ വന്ന് കണ്ടിരുന്നു. ലാഭവിഹിതത്തിനൊപ്പം കഥയ്ക്ക് 50 ലക്ഷം രൂപ റോയൽറ്റിയായി നൽകുമെന്ന് 'ജയ് ഭീം' ടീം വാ​ഗ്ദാനം ചെയ്തിരുന്നതായും കുളഞ്ചിയപ്പൻ ആരോപിച്ചു.

നേരത്തെ വണ്ണിയാർ സമുദായവും സിനിമയ്ക്കെതിരെ രം​ഗത്തെത്തിയിരുന്നു. തങ്ങളെ മോശമായി ചിത്രീകരിച്ചു എന്നാണ് അവർ ഉന്നയിച്ച ആരോപണം. ലിജോ മോൾ, മണികണ്ഠൻ, രജിഷ വിജയൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ചിത്രത്തിന് പ്രക്ഷേക, നിരൂപക പ്രശംസ വലിയ തോതിൽ ലഭിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com