അപർണ ബാലമുരളി/ ചിത്രം; ഇൻസ്റ്റ​ഗ്രാം, വിദ്യാർത്ഥി അപർണ ബാലമുരളിയുടെ തോളിൽ കയ്യിടാൻ ശ്രമിക്കുന്നു/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

കയ്യിൽ കടന്നു പിടിച്ചു, തോളിൽ കയ്യിടാൻ ശ്രമം; അനിഷ്ടം വ്യക്തമാക്കി അപർണ ബാലമുരളി, പിന്നാലെ മാപ്പു പറഞ്ഞ് വിദ്യാർത്ഥി

നടി അനിഷ്ടം വ്യക്തമാക്കിയതോടെ വിദ്യാർത്ഥി ക്ഷമാപണവുമായി എത്തി

Author : സമകാലിക മലയാളം ഡെസ്ക്

ടി അപർണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാർത്ഥി. അപർണയ്ക്ക് പൂവ് സമ്മാനിക്കാൻ വേദിയിൽ കയറിയ വിദ്യാർത്ഥി നടിയുടെ കയ്യിൽ കടന്നു പിടിക്കുകയും തോളിൽ കയ്യിടാൻ ശ്രമിക്കുകയുമായിരുന്നു. നടി അനിഷ്ടം വ്യക്തമാക്കിയതോടെ വിദ്യാർത്ഥി ക്ഷമാപണവുമായി എത്തി. ലോ കോളജിൽ വച്ചാണ് സംഭവമുണ്ടായത്. 

പുതിയ ചിത്രം തങ്കത്തിന്റെ പ്രചാരണത്തിനു വേണ്ടിയാണ് ചിത്രത്തിലെ അഭിനേതാക്കളായ അപർണയും വിനീത് ശ്രീനിവാസനും ലോ കോളജിന്റെ യൂണിയൻ ഉദ്ഘാടന ചടങ്ങിന് എത്തിയത്. വേദിയിൽ എത്തിയ വിദ്യാർത്ഥി അപർണയുടെ കയ്യിൽ കടന്നു പിടിച്ച് എഴുന്നേൽപ്പിക്കുകയും തോളിൽ കയ്യിടാൻ ശ്രമിക്കുകയും ആയിരുന്നു. അപ്രതീക്ഷിത പെരുമാറ്റത്തിൽ അപർണ ഞെട്ടുന്നതും മാറി നിൽക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. വീണ്ടും തോളിൽ കയ്യിടാൻ ഒരുങ്ങുമ്പോൾ അപർണ വെട്ടിച്ച് മാറി. 'എന്താടോ ഇത് ലോ കോളേജ് അല്ലെ' എന്ന് ചോദിക്കുന്നതും വിഡിയോയിൽ കാണാം. 

അപർണ അതൃപ്തി വ്യക്തമാക്കിയതോടെ വീണ്ടും വേദിയിൽ എത്തിയ വിദ്യാർത്ഥി താൻ വേറൊന്നും ഉദ്ദേശിച്ചല്ല ചെയ്തതെന്നും ഫാൻ ആതുകൊണ്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചതാണെന്നും പറയുന്നുണ്ട്. വീണ്ടും കൈ നീട്ടിയ യുവാവിന് കൈ കൊടുക്കാൻ അപർണ വിസമ്മതിച്ചു. തുടർന്ന് യുവാവ് വിനീതിന് കൈ കൊടുക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ കൈകൊടുക്കാതെ വിനീത് കുഴപ്പമില്ല പോകൂ എന്ന് പറഞ്ഞ് വിദ്യാർത്ഥിയെ അയക്കുന്നതും വീഡിയോയിൽ കാണാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി