അനു സിത്താര/ ഫേയ്സ്ബുക്ക് 
Entertainment

എങ്ങോട്ടേക്കാണ് പരിവർത്തനം? അനു സിത്താരയുടെ പെരുന്നാൾ ആശംസയ്ക്ക് വർ​ഗീയ കമന്റ്, വായടപ്പിച്ച് മറുപടി

കഴിഞ്ഞ ദിവസം പെരുന്നാൾ ആശംസ അറിയിച്ചുകൊണ്ടൊരു വിഡിയോ താരം പോസ്റ്റ് ചെയ്തിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ ഇഷ്ട താരമാണ് അനു സിത്താര. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ ഡാൻസും ചിത്രങ്ങളുമെല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം പെരുന്നാൾ ആശംസ അറിയിച്ചുകൊണ്ടൊരു വിഡിയോ താരം പോസ്റ്റ് ചെയ്തിരുന്നു. തലയിൽ തട്ടമിട്ട് മൊഞ്ചത്തിയായി നിൽക്കുന്ന അനുവായിരുന്നു വിഡിയോയിൽ. ഇതിന് താഴെ വന്ന വർ​ഗീയ കമന്റിനു താരം നൽകിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

എങ്ങോട്ടേക്കാണ് പരിവർത്തനം എന്നായിരുന്നു അനു സിത്താരയോട് ഒരാൾ ചോദിച്ചത്. വൈകാതെ വായടപ്പിക്കുന്ന മറുപടിയുമായി അനു സിത്താര എത്തി. വർ​ഗീയ കമന്റിന് ‘മനുഷ്യനിലേക്ക്’ എന്നായിരുന്നു അനു നൽകിയ മറുപടി. സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ് ഈ ചോദ്യവും അൻുവിന്റെ ഉത്തരവും. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം