അമ്മ മീറ്റിങ്ങിൽ നിന്ന്, ബിന്ദു കൃഷ്ണ/ ഫേയ്സ്ബുക്ക് 
Entertainment

'കുടുംബം പോറ്റാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് പെറ്റി, ഇത് പെർഫെക്ട് ഓകെ'; അമ്മ യോ​ഗത്തിനെതിരെ ബിന്ദു കൃഷ്ണ

സോഷ്യൽ മീഡിയയിലും അമ്മ യോ​ഗത്തിനെതിരെ വിമർശനം ഉയരുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

താരസംഘടനയായ അമ്മയുടെ യോ​ഗത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. കുടുംബം പോറ്റാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് സമ്മാനമായി പെറ്റിയും, പിഴയും നൽകുമ്പോൾ സാമൂഹിക അകലമോ മാസ്കോ ഇല്ലാതെ നടത്തിയ പരിപാടിക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നാണ് ബിന്ദു പറഞ്ഞത്. സോഷ്യൽ മീഡിയയിലും അമ്മ യോ​ഗത്തിനെതിരെ വിമർശനം ഉയരുന്നുണ്ട്. 

‘സാമൂഹ്യഅകലവും, മാസ്‌കും, കൊവിഡ് പ്രോട്ടോക്കോളും പെര്‍ഫക്ട് ഓക്കെ. കുടുംബം പോറ്റാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് സമ്മാനമായി പെറ്റിയും, പിഴയും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു കൊണ്ട് പ്രതിഷേധം ഉയര്‍ത്തുന്ന രാഷ്ട്രീയ-പൊതുപ്രവര്‍ത്തകര്‍ക്ക് സമ്മാനമായി കേസും, കോടതിയും. മച്ചാനത് പോരെ.’–ബിന്ദു കൃഷ്ണ കുറിച്ചു. പരിപാടിയിൽ താരങ്ങൾ ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പോസ്റ്റ്. 

കഴിഞ്ഞ ദിവസമാണ് കലൂരിലെ അമ്മ ആസ്ഥാനത്തുവച്ച് അമ്മയുടെ ജനറൽ ബോഡി മീറ്റിങ് നടത്തത്. ചിങ്ങം ഒന്നിന് നടന്ന യോ​ഗത്തിൽ കേരളീയ വേഷത്തിലാണ് താരങ്ങൾ എത്തിയത്. അതിനിടെ മാസ്ക് ധരിക്കാതെ താരങ്ങൾ ഇറങ്ങിവരുന്നതും അതു നോക്കി നിൽക്കുന്ന പൊലീസിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മോഹൻലാൽ, ടൊവിനോ തോമസ്, അസിഫ് അലി, അനുശ്രീ, നമിത ഉൾപ്പടെ നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. കൂടാതെ കോൺ​ഗ്രസ് നേതാവും എംപിയുമായ ഹൈബി ഈഡനും ചടങ്ങിനെത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

SCROLL FOR NEXT