ആര്യ ദയാലിന്റെ വിഡിയോയിൽ നിന്ന് 
Entertainment

കവർ ചെയ്ത് 'എയറിൽ കയറി' ആര്യ ദയാൽ, ഡിസ് ലൈക്കിൽ മുങ്ങി 'അടിയേ കൊല്ലുതേ' ​ഗാനം

ഹാരിസ് ജയരാജ് സംവിധാനം ചെയ്ത ​ഗാനം വികലമാക്കി എന്നാണ് ഒരു വിഭാ​ഗത്തിന്റെ ആരോപണം

സമകാലിക മലയാളം ഡെസ്ക്


സൈബർ ലോകത്തിലൂടെ ഹിറ്റായ യുവ ​ഗായികയാണ് ആര്യ ദയാൽ. താരത്തിന് നിരവധി ആരാധകരുമുണ്ട്. എന്നാൽ ഇപ്പോൾ വലിയ വിമർശനം ഏറ്റുവാങ്ങുകയാണ് ആര്യയുടെ പുതിയ കവർ സോങ്. സൂര്യ നായകനായി എത്തിയ വാരണം ആയിരം എന്ന സിനിമയിലെ സൂപ്പർഹിറ്റ് ​ഗാനം അടിയേ കൊല്ലുതേ എന്ന ​ഗാനമാണ് ആര്യ തന്റേതായി രീതിയിൽ അവതരിപ്പിച്ചത്. 

ഇപ്പോൾ ഡിസ്ലൈക്ക് നിറയുകയാണ് വിഡിയോയ്ക്ക് താഴെ. ഹാരിസ് ജയരാജ് സംവിധാനം ചെയ്ത ​ഗാനം വികലമാക്കി എന്നാണ് ഒരു വിഭാ​ഗത്തിന്റെ ആരോപണം. ​ഗാനത്തെ ക്ലാസിക്കലാക്കാനുള്ള ശ്രമമാണ് ആര്യയിൽ നിന്നുണ്ടായത്. പത്ത് മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോയിലൂടെ എയറിൽ കയറിയിരിക്കുകയാണ് ആര്യ. 

അതിനിലെ ​ഗാനം യൂട്യൂബിൽ ട്രെൻഡിങ്ങാവുകയാണ്. രണ്ടര ലക്ഷത്തോളം പേർ ഇതിനോടകം കണ്ട വിഡിയോ 22000 ത്തിൽപരം അധികം പേരാണ് ഡിസ്ലൈക്ക് അടിച്ചിരിക്കുന്നു. ലൈക്ക് ചെയ്തവരേക്കാൾ ഇരട്ടി വരും ഇത്. സോഷ്യൽ മീഡിയയിൽ ട്രോളുകളും നിറയുകയാണ്. അതിനിടെ ​ഗാനത്തിന്റെ കവർ ചെയ്തതല്ലെന്നും ജാം സെക്ഷനായിരുന്നു എന്നും വിമർശകർക്ക് ആര്യ മറുപടി നൽകി. 

ഇതിനു മുൻപും ആര്യയുടെ വിഡിയോ വിവാദങ്ങളിൽ നിറഞ്ഞിട്ടുണ്ട്. സഖാവ് എന്ന കവിത ആലപിച്ചാണ് ആര്യ ശ്രദ്ധനേടുന്നത്. കഴിഞ്ഞ ലോക്ക്ഡൗണില്‍ ആര്യയുടെ കവര്‍ വേര്‍ഷനുകള്‍ വളരെ ശ്രദ്ധനേടി. ഷേപ്പ് ഓഫ് യൂ എന്ന ഗാനത്തിന്റെ കര്‍ണാടിക് ഫ്യൂഷന് ഗംഭീര വരവേല്‍പ്പ് ലഭിക്കുകയും അമിതാഭ് ബച്ചനടക്കം അഭിനന്ദിക്കുകയും ചെയ്തിരുന്നു. ആര്യയുടെ സ്വതന്ത്ര മ്യൂസിക് വീഡിയോകളായ അങ്ങനെ വേണം, ട്രൈ മൈ സെല്‍ഫ് എന്നിവയെല്ലാം വലിയ ഹിറ്റുകളായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

ഇതാണ് ക്യാപ്റ്റന്റെ റോള്‍, തല ഉയര്‍ത്തി നിന്ന് ലൗറ വോള്‍വാര്‍ട്; വാരിക്കൂട്ടിയത് ഒരുപിടി റെക്കോര്‍ഡുകള്‍

പേടിപ്പിക്കൽ തുടരും! ഹൊറർ പടവുമായി വീണ്ടും രാഹുൽ സദാശിവൻ; ഇത്തവണ മഞ്ജു വാര്യര്‍ക്കൊപ്പം

ഏതു സമയത്ത് എത്ര നേരം വെയിൽ കൊള്ളണം?

കീഴ്ശാന്തിമാരില്‍ കര്‍ശന നീരീക്ഷണം; പോറ്റിയെ പോലുള്ളവരെ ഒഴിവാക്കും; ഇനി എല്ലാം വിജിലന്‍സ് എസ്പിയുടെ മേല്‍നോട്ടത്തില്‍; പിഎസ് പ്രശാന്ത്

SCROLL FOR NEXT