ഹർഭജൻ സിങ്/ ഫ്രണ്ട്ഷിപ്പ് ടീസറിൽ നിന്ന് 
Entertainment

ഇടിച്ചിട്ട് ​ഹർഭജൻ സിങ്, ആക്ഷൻ ഹീറോയെന്ന് ആരാധകർ; ഫ്രണ്ട്ഷിപ്പ് ടീസർ

ഹർഭജന്റെ ആക്ഷനും ഡാൻസുമൊക്കെയായി ആരാധകരെ ത്രസിപ്പിക്കുന്നതാണ് ടീസർ

Author : സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് താരം ഹർഭജൻ സിങ് നായകനായി എത്തുന്ന തെലുങ്ക് ചിത്രം ഫ്രണ്ട്ഷിപ്പിന്റെ ടീസർ പുറത്ത്. ഹർഭജന്റെ ആക്ഷനും ഡാൻസുമൊക്കെയായി ആരാധകരെ ത്രസിപ്പിക്കുന്നതാണ് ടീസർ. അതിനൊപ്പം താരത്തിന്റെ ക്രിക്കറ്റും സിനിമയുടെ ഭാ​ഗമാകുന്നുണ്ട്. എന്തായാലും ആരാധകരെ ആവേശത്തിലാക്കുകയാണ് താരത്തിന്റെ അഭിനയം. ആക്ഷൻ ഹീറോ എന്നാണ് ആരാധകർ വിളിക്കുന്നത്.  

ഹർഭജൻ സിങ്ങിനൊപ്പം അർജുൻ സർജ, ബിഗ് ബോസ് താരം ലോസ്‍ലിയ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജോണ്‍ പോള്‍ രാജ്, ശ്യാം സൂര്യ എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലും ഹിന്ദിയിലും തെലുങ്കിലുമായി റിലീസിനെത്തുന്ന ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത് ഡി.എം ഉദയകുമാർ. സിനിമാസ് സ്റ്റുഡിയോസിന്‍റെ ബാനറിൽ ജെപിആറും സ്റ്റാലിനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 

ഇതാദ്യമായല്ല ഹർഭജൻ സിനിമയിൽ അഭിനയിക്കുന്നത്. 2004ൽ മുജെ ഷാദി കരോഗി എന്ന ഹിന്ദി ചിത്രത്തിൽ ക്രിക്കറ്റ് പ്രേമികളുടെ ഭാജി സാന്നിധ്യമറിയിച്ചിട്ടുണ്ട്. 2013ല്‍ ഭാജി ഇന്‍ പ്രോബ്ലം എന്ന പഞ്ചാബി ചിത്രത്തിലും 2015ൽ സെക്കന്‍ഡ് ഹാന്‍ഡ് ഹസ്ബന്‍റ് ചിത്രത്തിൽ അതിഥിതാരമായും ഹർഭജൻ സിങ് വേഷമിട്ടിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT