മീര നന്ദനും ശ്രീജുവും/ ഇൻസ്റ്റ​ഗ്രാം 
Entertainment

'തവളയെ പോലെ, പണം മാത്രം മതി'; മീര നന്ദന്റെ പ്രതിശ്രുത വരനു നേരെ സൈബർ ആക്രമണം

ശ്രീജുവിനെ ആക്ഷേപിച്ചുകൊണ്ടുള്ള കമന്റുകൾ പോസ്റ്റിനു താഴെ നിറയുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ടി മീര നന്ദന്റെ വിവാഹനിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. തന്റെ പ്രതിശ്രുത വരൻ ശ്രീജുവിനൊപ്പമുള്ള ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് ദുബായിൽ നിന്നുള്ള ഒരു ചിത്രം മീര നന്ദൻ പങ്കുവച്ചത്. ശ്രീജുവിനെ ആക്ഷേപിച്ചുകൊണ്ടുള്ള കമന്റുകൾ പോസ്റ്റിനു താഴെ നിറയുകയാണ്. 

ശ്രീജുവിനെ ബോഡി ഷെയിം ചെയ്യുന്ന തരത്തിലുള്ളതാണ് കമന്റുകൾ. ഇവൾ എന്തിനാ അവനെ കെട്ടിയെ ക്യാഷ് മാത്രം നോക്കിയാൽ മതിയോ മീര, ജോഡി പൊരുത്തവും കുറച്ചൊക്കെ നോക്കണ്ടേ- എന്നായിരുന്നു ഒരാളുടെ കമന്റ്. ശുപ്പാണ്ടി മോറൻ, പണമുണ്ടെങ്കിൽ വേറെ ഒന്നും വേണ്ട, തവളയെ പോലെ ഇരിക്കുന്നു, പൊട്ടന് ലോട്ടറി അടിച്ചു തുടങ്ങി ശ്രീജുവിനെ അപമാനിക്കുന്നതാണ് കമന്റുകളെല്ലാം. 

അതിനിടെ മീരയേയും ശ്രീജുവിനേയും പിന്തുണച്ചുകൊണ്ടും നിരവധി കമന്റുകൾ എത്തുന്നുണ്ട്. ഇത്ര വൃത്തികെട്ട രീതിയിൽ ഒരാളെ ബോഡി ഷെയിം ചെയ്യാൻ മലയാളികൾക്ക് മാത്രമേ കഴിയൂ എന്നാണ് ആരാധകർ കുറിക്കുന്നത്. കമെന്റ് കുറെ കണ്ടു പലരും ഈ മനുഷ്യനെ കളിയാക്കുന്നു.. മീര നന്ദനെ വിവാഹം ചെയ്തത്. ആണോ ഈ മനുഷ്യൻ ചെയ്ത തെറ്റ്... ഒന്നോർക്കുക നിങ്ങൾ എത്ര സൗന്ദര്യ ഉണ്ടങ്കിലും ഒരു നിമിഷം മതി അത് ഇല്ലാണ്ട് ആവാൻ.- എന്നായിരുന്നു ഒരാളുടെ കമന്റ്. അവർക്ക് ഇങ്ങനെ ചിരിക്കാൻ കഴിയുന്നതാണ് അവർ കണ്ടെത്തിയ സൗന്ദര്യം, അവർ തിരഞ്ഞെടുത്ത അവരുടെ ഇഷ്ടം. കുറെ വിവരമില്ലാത്ത ഊളകൾ. പൈസ ഉണ്ടെങ്കിൽ അത് അയാളുടെ കഴിവ്.- എന്നാണ് മറ്റൊരാൾ കുറിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT