രാം ​ഗോപാൽ വർമ, ടീസറിൽ നിന്നുള്ള ദൃശ്യം 
Entertainment

'ഇതിനപ്പുറം മറ്റൊരു ഗ്യാങ്സ്റ്റര്‍ സിനിമയില്ല'; ഡി കമ്പനിയുടെ ടീസറുമായി രാം ഗോപാല്‍ വര്‍മ; പ്രതീക്ഷയില്‍ ആരാധകര്‍

ബോളിവുഡിലെ പ്രമുഖരടക്കം ഇതിനോടകം നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്റെ പുതിയ ചിത്രം ഡി കമ്പനി മറ്റെല്ലാ ഗ്യാങ്സ്റ്റര്‍ ചിത്രങ്ങളേക്കാള്‍ മികച്ചതായിരിക്കുമെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തുവിട്ടുകൊണ്ടാണ് സംവിധായകന്റെ അവകാശവാദം. അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിനെക്കുറിച്ചുള്ള ചിത്രമാണ് ഇത്. 

എല്ലാ ഗ്യാങ്സ്റ്റര്‍ ചിത്രങ്ങള്‍ക്കും അപ്പുറമായിരിക്കും ഡി കമ്പനി, കാരണം ഇതില്‍ പറയുന്നത് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ കഥയാണ്.- രാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തു. ബില്‍ ഗേറ്റ്‌സിന്റെ ചിന്തകളുള്ള ദാവൂദ് ഇബ്രാഹീം ഒരു തെരുവ് ഗുണ്ടാസംഘത്തെ അന്താരാഷ്ട്ര പ്രസ്താനമാക്കിയത് എന്നാണ് എങ്ങനെയാണ് എന്നാണ് ചിത്രം പറയുന്നത്. 3.17 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ദാവൂദിന്റെ ജീവിതത്തെക്കുറിച്ച് മാത്രമായിരിക്കില്ല ചിത്രം പറയുക. ഡി കമ്പനിയുടെ നിഴലില്‍ ജീവിച്ച് മരിച്ച നിരവധി അധോലോക നായകരുടെ കഥകളും ചിത്രത്തിലുണ്ടാവുമെന്നും രാം ഗോപാല്‍ വര്‍മ വ്യക്തമാക്കി. 

ടീസര്‍ ആരാധകരുടെ പ്രതീക്ഷയേറ്റുന്നതാണ്. പഴയ ആര്‍ജിവിയുടെ തിരിച്ചുവരവായിരിക്കും ഇതെന്നാണ് വിലയിരുത്തുന്നത്. ബോളിവുഡിലെ പ്രമുഖരടക്കം ഇതിനോടകം നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി എത്തുന്നത്. ഗ്യാങ്സ്റ്റര്‍ മൂവിയില്‍ നിങ്ങള്‍ മാസ്റ്ററാണെന്നും കാത്തിരിക്കാനാവുന്നില്ല എന്നുമാണ് നടന്‍ റിതേഷ് ദേശ്മുഖ് കുറിച്ചത്. 

2002 ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ കമ്പനി എന്ന ചിത്രം മികച്ച ഗാങ്സ്റ്റര്‍ മൂവിയായിട്ടാണ് കണക്കാക്കുന്നത്. ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക്, മലയാളം , കന്നഡ ഭാഷയിലും ചിത്രം ഇറങ്ങുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം