ഡാകു മഹാരാജ്  
Entertainment

ബാലയ്യ എന്താണീ കാണിക്കുന്നത്? 'ഡബിഡി ഡിബിഡി' പാട്ട് റിലീസായതിന് പിന്നാലെ താരത്തിന് കടുത്ത വിമർശനം

ശേഖര്‍ മാസ്റ്റര്‍ ആണ് ചിത്രത്തിന്റെ കൊറിയോഗ്രാഫർ.

സമകാലിക മലയാളം ഡെസ്ക്

പുതുവർഷം തുടങ്ങിയപ്പോൾ തന്നെ വിവാദങ്ങൾക്കും ട്രോളുകൾക്കും ഇരയായിരിക്കുകയാണ് തെലുങ്ക് നടൻ നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ. ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ഡാകു മഹാരാജ് എന്ന ചിത്രത്തിലെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഒരു പാട്ടാണ് ബാലയ്യയെ ഇത്തവണ എയറിലാക്കിയിരിക്കുന്നത്.

ഡബിഡി ഡിബിഡി എന്ന് തുടങ്ങുന്ന ​ഗാനമാണിപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകളും വിമർശനങ്ങളുമേറ്റു വാങ്ങുന്നത്. ഗാനത്തിലെ ബാലയ്യയുടെ ഡാൻസ് സ്റ്റെപ്പുകളും കൊറിയോഗ്രാഫിയുമാണ് പ്രധാനമായി വിമർശിക്കപ്പെടുന്നത്. ബാലയ്യയും ബോളിവുഡ് താരം ഉര്‍വശി റൗട്ടേലയുമാണ് നൃത്തരംഗത്തില്‍ ഉള്ളത്.

പാട്ടിന് ഒട്ടും യോജിക്കാത്ത രീതിയിലും, സ്ത്രീകളെ അപമാനിക്കുന്ന വിധത്തിലുമുള്ള സ്റ്റെപ്പുകളാണ് ഗാനത്തിൽ എന്നാണ് പ്രേക്ഷകരുടെ പ്രധാന വിമർശനം. ശേഖര്‍ മാസ്റ്റര്‍ ആണ് ചിത്രത്തിന്റെ കൊറിയോഗ്രാഫർ. എസ് തമനാണ് ​സം​ഗീതമൊരുക്കിയിരിക്കുന്നത്. നന്ദമൂരി ബാലകൃഷ്ണയുടെ കരിയരിലെ 109-ാമത്തെ ചിത്രമാണ് ഡാകു മഹാരാജ്.

ബോബി ഡിയോള്‍ ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. ശ്രദ്ധ ശ്രീനാഥ്, ചാന്ദിനി ചൗധരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പിരീഡ് ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രം പൊങ്കൽ റിലീസായി ജനുവരി 12 ന് തിയറ്ററുകളിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ധനവില വര്‍ധന ഉടനില്ല; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം

'തൃഷയ്ക്ക് പെണ്ണുങ്ങളോടാണ് താല്പര്യം, വിജയ് അവരുടെ കയ്യിലെ പാവ'; ​നടിക്കെതിരെ ആരോപണവുമായി ​ഗായിക

നല്ലതാണെന്ന് കരുതി ഓവർ ആകരുത്, അമിതമായാൽ ബീറ്റ്റൂട്ടും വിഷം

'50 ലക്ഷം രൂപ പിഴയോ, അതുകൊണ്ട് നന്നാകുമോ?... 2 വർഷം ടീമിന്റെ പരിസരത്തേക്ക് പോലും അടുപ്പിക്കരുത്'

അൽപം മെനക്കെടാൻ റെഡി ആണോ? ഇരട്ടത്താടി കുറയ്ക്കാൻ 7 വ്യായാമങ്ങൾ

SCROLL FOR NEXT