'നായികയാവാൻ നടക്കുന്ന കൊച്ച്'; നിങ്ങൾ കഥ മെനയുമ്പോൾ ഞാൻ എന്റെ സ്വപ്നം കീഴടക്കുകയായിരുന്നു

ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ ഡെവലപ്‌മെന്റൽ സ്റ്റഡീസിലാണ് താരം ഉപരിപഠനം നടത്തുന്നത്
esther anil
എസ്തർ അനിൽ‌ഇൻസ്റ്റ​ഗ്രാം
Updated on

വിദേശത്ത് ഉപരിപഠനത്തിന് പോയതിന്റെ സന്തോഷം പങ്കുവച്ച് നടി എസ്തർ അനിൽ‌. ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ ഡെവലപ്‌മെന്റൽ സ്റ്റഡീസിലാണ് താരം ഉപരിപഠനം നടത്തുന്നത്. തന്നേക്കുറിച്ച് പലരും കഥകൾ മെനയുമ്പോൾ തന്റെ സ്വപ്നത്തിന് പിന്നാലെയായിരുന്നു താൻ എന്നാണ് എസ്തർ കുറിച്ചത്. ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിന്റെ മുന്നിൽ നിന്നുള്ള ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ കുറിപ്പ്. സ്കൂള്‍ യൂണിഫോമിലുള്ള കുട്ടിക്കാലത്തെ ചിത്രവും എസ്തര്‍ പങ്കുവെച്ചിട്ടുണ്ട്.

എസ്തറിന്‍റെ കുറിപ്പ് വായിക്കാം

സാധാരണയായി സമൂഹ മാധ്യമങ്ങളിലൂടെ എല്ലാം തുറന്നുപറയുന്ന ആളല്ല ഞാൻ. പക്ഷേ ഇന്നിവിടെ ഞാൻ ഇത് പറയാൻ ആഗ്രഹിക്കുന്നു. മനോഹരമായ ചിത്രങ്ങൾക്ക് പിന്നിൽ ഒളിച്ചിരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ആളുകൾ തന്നേക്കുറിച്ച് ഇഷ്ടമുള്ളത് പറയട്ടെ എന്ന് കരുതും ‘‘ഓ, നായികയാകാൻ വേണ്ടി കഷ്ടപ്പെടുന്ന വെറുമൊരു കുട്ടി’’ എന്ന തരത്തിലാണ് പലരും കമന്റ് ചെയ്യാറുള്ളത്. ആ വിലയിരുത്തലിനു പിന്നിൽ ഒളിച്ചിരുന്ന് എന്റെ സ്വപ്നങ്ങൾ നിശബ്ദമായി കെട്ടിപ്പടുക്കാൻ ഞാൻ ആഗ്രഹിച്ചു. ഇതു പങ്കുവയ്ക്കുമ്പോൾ ഞാൻ എന്നെത്തന്നെ അഭിനന്ദിക്കുന്നു. ഇതൊരു ചെറിയ കാര്യമാണെങ്കിൽ പോലും. വലിയ സ്വപ്‌നങ്ങളുള്ള ആ ചെറിയ പെണ്‍കുട്ടിക്കു വേണ്ടി- നിനക്ക് എന്താണ് വേണ്ടതെന്ന് നിനക്ക് അറിയാമായിരുന്നു. നീ അത് കഷ്ടപ്പെട്ട് പിന്തുടര്‍ന്നു.

ജീവിതത്തിൽ എന്റെ ഓരോ ചുവടിനൊപ്പവും ഉറച്ചു നിൽക്കുന്ന കുറച്ചുപേരുണ്ട്. അവരാരൊക്കെയാണെന്ന് അവർക്കറിയാം. നിങ്ങളുടെ സ്നേഹം എന്റെ മനസ്സ് നിറച്ചിരിക്കുന്നു. എന്റെ ചിറകുകൾക്ക് ശക്തിയില്ലാത്തപ്പോൾ ചിറകുകൾ നൽകാൻ നിങ്ങളില്ലായിരുന്നെങ്കിൽ എന്റെ ജീവിതം എന്തായി തീർന്നേനെ എന്ന് ഞാൻ ചിന്തിക്കാറുണ്ട്. ഇവിടെ സോഷ്യൽ മീഡിയയിൽ ഞാൻ അധികം ഇടപഴകാറില്ല, ഇവിടെ കമന്റിടുന്ന നിങ്ങളെ എനിക്ക് എന്റെ ആരാധകർ എന്ന് വിളിക്കാനാകുമോ എന്ന് പോലും എനിക്കറിയില്ല, കാരണം എനിക്ക് ആരാധകർ ഉണ്ടോ എന്നുപോലും അറിയില്ല. നിങ്ങളിൽ ചിലർ എന്നെ ആത്മാർഥമായി സ്നേഹിക്കുകയും എനിക്ക് ആത്മാർത്ഥമായി ആശംസകൾ നേരുകയും ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. നിങ്ങൾക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ സ്നേഹമെല്ലാം എന്നെങ്കിലും തിരിച്ചു തരാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നാലുവയസ്സുകാരിയ്ക്കൊപ്പം കൈപിടിച്ച് മുന്നേറുകയാണ്.- പരാജയങ്ങളിലേക്കും പോരാട്ടങ്ങളിലേക്കും പുതിയ ഉയരങ്ങളിലേക്ക് പറക്കാനും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com