Daisy Shah ഇന്‍സ്റ്റഗ്രാം
Entertainment

'നായികയുടെ പൊക്കിളില്‍ 'ഫ്രൂട്ട് സലാഡ്' ഉണ്ടാക്കുന്ന നായകന്‍; ആ താരത്തിന്റെ സിനിമയിലെ പതിവ് രംഗം'; അനുഭവം പറഞ്ഞ് ഡെയ്‌സി ഷാ

നടന്റെ പേര് വെളിപ്പെടുത്താന്‍ ഡെയ്‌സി ഒരുക്കമായില്ല

അബിന്‍ പൊന്നപ്പന്‍

ബാക്ക്ഗ്രൗണ്ട് ഡാന്‍സറില്‍ നിന്നും നായികയായി മാറിയ ബോളിവുഡ് താരമാണ് ഡെയ്‌സി ഷാ. ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമകളിലും ഡെയ്‌സി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2011 ല്‍ ഭദ്ര എന്ന ചിത്രത്തിലൂടെയാണ് ഡെയ്‌സി ഷാ കന്നഡയില്‍ അരങ്ങേറുന്നത്. ഹിന്ദിയിലെന്നത് പോലെ തന്നെ കന്നഡയിലും സജീവമായിരുന്നു ഡെയ്‌സി.

ഇപ്പോഴിതാ കന്നഡയില്‍ അഭിനയിക്കുന്നതിനിടെ തന്നെ ഞെട്ടിച്ച ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം. ഒരു നടന്റെ പാട്ടുകളിലെല്ലാം സ്ഥിരമായി നായികയുടെ വയറില്‍ വച്ച് ഫ്രൂട്ട് സലാഡ് ഉണ്ടാക്കുന്നത് പതിവായിരുന്നുവെന്നാണ് ഡെയ്‌സി പറയുന്നത്.

''ഞാന്‍ ഒരു കന്നഡ സിനിമയില്‍ അഭിനയിക്കുകയായിരുന്നു. ഒഴിവു ദിവസങ്ങളില്‍ ഞാന്‍ ടിവി കാണും. പ്രശസ്തനായൊരു നടന്‍ ഉണ്ട്. അദ്ദേഹത്തിന്റെ പാട്ടുകളിലൊക്കെ നായികയുടെ പൊക്കിളില്‍ ഫ്രൂട്ട് സാലഡും വെജിറ്റബിള്‍ സാലഡും ഉണ്ടാക്കും. അതും ക്ലോസ്-അപ്പ് ഷോട്ടുകളായിരിക്കും. ചിലപ്പോഴൊക്കെ പൊക്കിളില്‍ ഐസോ വെള്ളമോ ഒഴിക്കുകയും ചെയ്യും'' എന്നാണ് ഡെയ്‌സി പറഞ്ഞത്.

എന്നാല്‍ നടന്റെ പേര് വെളിപ്പെടുത്താന്‍ ഡെയ്‌സി ഒരുക്കമായില്ല. കന്നഡയില്‍ അഭിനയിച്ചിരുന്നപ്പോള്‍ തനിക്ക് പലപ്പോഴും കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നില്ലെന്നും ഡെയ്‌സി പറയുന്നുണ്ട്. നടന് കഥാപാത്രത്തിന്റെ ബാക്ക് സ്റ്റോറിയെല്ലാം പറഞ്ഞു കൊടുക്കും. എന്നാല്‍ തന്നോട് എന്ത് എക്‌സ്പ്രഷനാണ് വേണ്ടത് എന്ന് മാത്രമായിരുന്നു പറഞ്ഞിരുന്നതെന്നും ഡെയ്‌സി പറയുന്നു. ഹൗട്ടര്‍ഫ്‌ളൈയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡെയ്‌സി മനസ് തുറന്നത്.

ബാക്ക്ഗ്രൗണ്ട് ഡാന്‍സറും കൊറിയോഗ്രാഫറുമായിരുന്നു നേരത്തെ ഡെയ്‌സി. പിന്നീട് ഭദ്രയിലൂടെയാണ് അരങ്ങേറ്റം. ബോഡി ഗാര്‍ഡിന്റെ കന്നഡ റീമേക്കിലും ഡെയ്‌സിയായിരുന്നു നായിക. സല്‍മാന്‍ ഖാന്‍ ചിത്രം ജയ് ഹോയിലൂടെയാണ് ഹിന്ദിയില്‍ നായികയാകുന്നത്. തുടര്‍ന്ന് നിരവധി സിനിമകളിലും സീരീസുകളിലും അഭിനയിച്ചു.

Daisy Shah talks about Kannada cinema and their obsession over navel shots.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണം; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

ലോകകപ്പ് നേടിയാല്‍ അന്ന് പാടും! 4 വർഷം മുൻപ് തീരുമാനിച്ചു, ഒടുവിൽ ടീം ഇന്ത്യ ഒന്നിച്ച് പാടി... (വിഡിയോ)

ഓഫ് റോഡ് യാത്രാ പ്രേമിയാണോ?, വരുന്നു മറ്റൊരു കരുത്തന്‍; ഹിമാലയന്‍ 450 റാലി റെയ്ഡ്

'ഇനി കേരളത്തിലേക്കേ ഇല്ല'; ദുരനുഭവം പങ്കുവച്ച് വിനോദസഞ്ചാരിയായ യുവതി; സ്വമേധയാ കേസ് എടുത്ത് പൊലീസ്

മീനിന്റെ തല കഴിക്കുന്നത് നല്ലതോ ?

SCROLL FOR NEXT