റോഷൻ മാത്യു, ആലിയ ഭട്ട്/ ഇൻസ്റ്റ​ഗ്രാം 
Entertainment

'ഡാർലിങ്സ്'- റോഷൻ മാത്യുവിന്റെ പുതിയ ബോളിവുഡ് ചിത്രം; പ്രധാന കഥാപാത്രമായി ആലിയ ഭട്ട്

'ഡാർലിങ്സ്'- റോഷൻ മാത്യുവിന്റെ പുതിയ ബോളിവുഡ് ചിത്രം; പ്രധാന കഥാപാത്രമായി ആലിയ ഭട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളി താരം റോഷന്‍ മാത്യു അഭിനയിക്കുന്ന ബോളിവുഡ് ചിത്രമായ 'ഡാര്‍ലിങ്സി'ന്റെ ചിത്രീകരണം ആരംഭിച്ചു. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത 'ചോക്ക്ഡ്' എന്ന സിനിമക്ക് ശേഷം റോഷൻ അഭിനയിക്കുന്ന പുതിയ ചിത്രമാണ് ഡാർലിങ്സ്. 

ആലിയ ഭട്ട് ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഭിനേതാക്കളും അണിയറ പ്രവർത്തകരും ഒരുമിച്ചിരുന്ന് സിനിമയുടെ തിരക്കഥയെ കുറിച്ച് ചർച്ച ചെയ്യുന്നതിന്റെ ചിത്രം അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. 

ആലിയ ഭട്ടിന്റെ നിർമാണ കമ്പനിയായ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസും ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസും ചേർന്നാണ് നിർമാണം. ജസ്മീത് കെ റീന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷിഫാലി ഷാ, വിജയ് വർമ എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ​ഗുൽസാറിന്റെ വരികൾക്ക് വിശാൽ ഭരദ്വാജ് ആണ് സം​ഗീതം. 

കോബ്ര, കൊത്ത്, കുരുതി, ചതുരം, കുമാരി തുടങ്ങി നിരവധി ചിത്രങ്ങളാണ് റോഷന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

വീണ ഇഡിക്ക് മുന്നില്‍, ടെലഗ്രാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി, എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സിന് വിജയത്തുടക്കം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

SCROLL FOR NEXT