വിഡിയോ ദൃശ്യം 
Entertainment

ദര്‍ശനയ്ക്ക് 40 ലക്ഷം കാഴ്ചക്കാര്‍, ട്രെന്‍ഡിങ്ങില്‍ ഒന്നാമത്; സന്തോഷം പങ്കുവച്ച് പ്രണവ്

പ്രണവ് മോഹന്‍ലാല്‍ തന്നെയാണ് വിഡിയോ നാല് മില്യണ്‍ കടന്നതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്

സമകാലിക മലയാളം ഡെസ്ക്

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ദര്‍ശന എന്ന ഗാനം മലയാളികളുടെ മനസു കവരുകയാണ്. ഇതിനോടകം നാല്‍പതു ലക്ഷത്തില്‍ അധികം പേരാണ് വിഡിയോ കണ്ടിരിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍ തന്നെയാണ് വിഡിയോ നാല് മില്യണ്‍ കടന്നതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. 

ഹൃദയത്തില്‍ 15 പാട്ടുകള്‍

യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ സംഗീത വിഭാഗത്തില്‍ ഒന്നാമതാണ് ഗാനം. പ്രണവിന്റേയും ദര്‍ശന രാജേന്ദ്രന്റേയും പ്രണയമാണ് പാട്ടില്‍ നിറയുന്നത്. ഒരു എന്‍ജിനീയറിങ് കോളജിലെ പ്രണയകഥയാണ് ചിത്രമെന്നാണ് ദര്‍ശന സോങ് നല്‍കുന്ന സൂചന. പാട്ടുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചിത്രത്തിന് ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 15 പാട്ടുകള്‍ സിനിമയിലുണ്ടെന്ന് വിനീത് നേരത്തെ വ്യക്തമാക്കിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണപ്പാളികളില്‍ വീണ്ടും പരിശോധന: സാംപിളുകള്‍ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ അയയ്ക്കും, ഹൈക്കോടതിയുടെ അനുമതി

ക്രോസ് മസാജിങ് തിരുവനന്തപുരത്ത് നടക്കില്ല, ലൈസന്‍സ് ഉണ്ടെന്ന് കരുതി എന്തും ചെയ്യാം എന്ന് കരുതരുത്: വി വി രാജേഷ്

'ഫോണ്‍ കേടായി, നന്നാക്കാനായില്ല'; തിരുവല്ലയില്‍ നഴ്‌സിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

സംസ്ഥാനത്ത് കടുത്ത ചൂട്; രാവിലെ 11 മുതല്‍ 3 വരെ നേരിട്ട് വെയില്‍ ഏല്‍ക്കരുത്; മുന്നറിയിപ്പ്

അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്കും; കൊടിമര പുനര്‍നിര്‍മാണത്തില്‍ ത്വരിത പരിശോധനയ്ക്ക് ഹൈക്കോടതി നിര്‍ദേശം

SCROLL FOR NEXT