സന്ദീപ് നഹർ ഭാര്യ കാഞ്ചൻ ശർമക്കൊപ്പം/ ഇൻസ്റ്റ​ഗ്രാം 
Entertainment

നടൻ സന്ദീപ് നഹറിന്റെ മരണം, ഭാര്യയ്ക്കും അമ്മയ്ക്കുമെതിരെ കേസെടുത്തു

തിങ്കളാഴ്ച വൈകീട്ടാണ് മുംബൈയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ സന്ദീപിനെ കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടൻ സന്ദീപ് നഹറിന്റെ ആത്മഹത്യയിൽ ഭാര്യക്കും അമ്മക്കുമെതിരെ മുംബൈ പൊലീസ് കേസെടുത്തു. ഭാര്യ കാഞ്ചൻ ശർമയ്ക്കും ഭാര്യയുടെ അമ്മ വേനുവിനുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. വിവാഹജീവിതത്തിലെ പ്രശ്നങ്ങളെ തുടർന്നായിരുന്നു ആത്മഹത്യ. ഭാര്യക്കും അമ്മക്കുമെതിരെ സന്ദീപ് ആത്മഹത്യ കുറിപ്പും എഴുതിവെച്ചിരുന്നു. 

തിങ്കളാഴ്ച വൈകീട്ടാണ് മുംബൈയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ സന്ദീപിനെ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും വീഡിയോ സന്ദേശവും ഫെയ്‌സ്ബുക്കിലിട്ട ശേഷമാണ് അദ്ദേഹം ജീവനൊടുക്കിയത്. ഭാര്യയുമായി സ്ഥിരം വഴക്കിടേണ്ടിവരാറുണ്ടെന്നും ഭാര്യയും ഭാര്യാമാതാവും ചേർന്ന് തന്റെ ജീവൻ നരകതുല്യമാക്കുകയാണെന്നും ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു. സന്ദീപിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യയുടെയും ഭാര്യാ മാതാവിന്റെയും അച്ഛന്റെയും സഹോദരന്റെയും മൊഴിയെടുത്തതായി പോലീസ് അറിയിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

‘എം എസ് ധോനി-ദ അൺ ടോൾഡ് സ്റ്റോറി’യിൽ സുശാന്ത് സിങ് രാജ്പുത്തിനൊപ്പവും കേസരിയിൽ അക്ഷയ് കുമാറിനൊപ്പവും സന്ദീപ്  അഭിനയിച്ചിട്ടുണ്ട്. കൂടാതെ കെഹ്നോ കോ ഹം സഫർ ഹേ എന്ന വെബ് സീരീസിലും ശുക്രുനു, ഖണ്ഡാനി സഫാഖാനാ എന്നീ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു. സുശാന്തിന്റെ മരണം സന്ദീപിന് കടുത്ത ആഘാതമായിരുന്നെന്നും സിനിമയിൽ അവസരങ്ങൾ ലഭിക്കാത്തതും കുടുംബത്തിലെ പ്രശ്നങ്ങളും അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നെന്നും സഹപ്രവർത്തകർ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരും; നീതി നടപ്പാക്കുക തന്നെ ചെയ്യും’

'തെരഞ്ഞെടുപ്പിന്റെ പേരിൽ എന്റെ ഹണിമൂൺ മുക്കരുത്!' അപേക്ഷയുമായി അധ്യാപിക കലക്ടറേറ്റിൽ

'ലീഗില്‍ തുടരും'; എല്‍ഡിഎഫിലേക്കെന്ന അഭ്യൂഹം തള്ളി അബ്ദുറഹിമാന്‍ രണ്ടത്താണി

10 സീറ്റുകളിൽ അനിശ്ചിതത്വം തുടരുന്നു, ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടിക ഇന്ന്

SCROLL FOR NEXT