Deepika Padukone, Ranveer Singh ഇൻസ്റ്റ​ഗ്രാം
Entertainment

'ദുവ അവളുടെ അച്ഛന്റെ ഫോട്ടോ കോപ്പി തന്നെ!', 'ഞങ്ങളുടെ ഹൃദയങ്ങളും വലുതാവുകയാണ്'; മനോഹരമായ ചിത്രങ്ങളുമായി താരദമ്പതികൾ

ബ്ലാക്ക് ആൻഡ് വൈറ്റ് തീമിലുള്ള ചിത്രങ്ങളാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

കഴിഞ്ഞ ഏപ്രിലിൽ ആണ് രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണെന്ന കാര്യം ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിങ്ങും അറിയിച്ചത്. ഇന്നലെയായിരുന്നു താരദമ്പതികളുടെ മകൾ ദുവയുടെ രണ്ടാം പിറന്നാൾ. ഇപ്പോഴിതാ താരങ്ങൾ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ് നെറ്റിസൺസിന്റെ മനം കവരുന്നത്.

ബ്ലാക്ക് ആൻഡ് വൈറ്റ് തീമിലുള്ള ചിത്രങ്ങളാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. മകൾക്കൊപ്പം ഇരുവരും സന്തോഷം പങ്കിടുന്നത് കാണാം. ആദ്യ ചിത്രത്തിൽ കൈകൾ കൊണ്ട് മുഖം മറച്ചുപിടിച്ച ദുവയെ ദീപികയും രൺവീറും ചേർത്തുപിടിച്ചിരിക്കുന്നു. രൺവീർ മകളെ കൈയിലെടുത്ത് നിൽക്കുമ്പോൾ തൊട്ടടുത്ത് ദീപിക നിൽക്കുന്നതാണ് രണ്ടാമത്തെ ചിത്രം.

ദീപികയുടെ നിറവയറിൽ രൺവീർ തലോടുന്നതും ചിത്രങ്ങളിൽ കാണാം. "ബേബി ദുവയും ഞങ്ങളുടെ ഹൃദയങ്ങളും വലുതാവുകയാണ്! നിങ്ങളുടെ അനുഗ്രഹങ്ങൾക്ക് നന്ദി!"- എന്ന കുറിപ്പോടെയാണ് രൺവീർ ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ ദുവയ്ക്ക് പിറന്നാൾ ആശംസകളുമായി ആരാധകർ എത്തി.

കുടുംബത്തെ ‘പെർഫെക്റ്റ് ഫാമിലി’ എന്നാണ് പലരും വിശേഷിപ്പിച്ചത്. അതോടൊപ്പം ദുവ അവളുടെ അച്ഛന്റെ ഫോട്ടോകോപ്പി തന്നെയാണെന്നും ചിലർ കുറിച്ചിട്ടുണ്ട്. 2024 സെപ്റ്റംബറിലാണ് ദമ്പതികൾക്ക് ആദ്യ മകളായ ദുവ ജനിച്ചത്. വർഷങ്ങളോളം പ്രണയത്തിലായിരുന്ന ദീപികയും രൺവീറും 2018 ൽ ഇറ്റലിയിൽ വെച്ചാണ് വിവാഹിതരായത്.

Deepika and Ranveer share pregnancy photos with daughter.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡിയുടെ കത്ത്; പിണറായിക്കെതിരെ കേസ് എടുക്കാന്‍ ധാരണ; മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടിക്കാഴ്ച നടത്തി

ഇന്ത്യയില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്ക് അനുമതി; കണ്ണുംനട്ട് മസ്‌കും അദാനിയും

കശ്മീരില്‍ വന്ദേമാതരം പൂര്‍ണ രൂപത്തില്‍; ആദരിച്ച് ഒമറും ഫാറൂഖും; സഖ്യകക്ഷിക്കെതിരെ കോണ്‍ഗ്രസ്

'എന്നെ മുന്നോട്ട് നയിക്കുന്നത് നിങ്ങളുടെ ഉപാധികളില്ലാത്ത സ്നേഹവും പിന്തുണയുമാണ്'; നന്ദി പറഞ്ഞ് മമ്മൂട്ടി

ഇഡിയുടെ കത്തില്‍ അന്വേഷണം വിജിലന്‍സിന് കൈമാറും; നാളെ മുതല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍