ഷാജി കൈലാസ്- ജോജു ജോർജ് ചിത്രം ‘വരവ്’ ഒടിടിയിലേക്ക്; എവിടെ കാണാം

എകെ സാജനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Varavu
Varavuഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

ജോജു ജോർജ് നായകനായെത്തിയ പ്രതികാര ആക്ഷൻ ത്രില്ലർ 'വരവ്' സെപ്റ്റംബർ 11 മുതൽ മലയാളം സീ5-ൽ പ്രീമിയർ ആരംഭിക്കും. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത് നൈസി റെജിയാണ്. എകെ സാജനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ജയിൽ ശിക്ഷയ്ക്ക് ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്ന പോളച്ചൻ എന്ന 'പോളി' (ജോജു ജോർജ്) എന്ന കഥാപാത്രത്തിലൂടെയാണ് വരവിന്റെ കഥ വികസിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് കാണാതായ തന്റെ അനുജൻ വില്ലിയെ തിരഞ്ഞിറങ്ങുന്ന പോളി ചെന്നെത്തുന്നത് നാട്ടിലെ പ്രമാണിമാരും സ്വാധീനമുള്ളവരുമായ വ്യക്തികളുടെ കറുത്ത രഹസ്യങ്ങളിലേക്കാണ്. തുടർന്ന് തന്റെ കുടുംബത്തെ തകർത്തവർക്കെതിരെ പോളി നടത്തുന്ന നീതിക്കായുള്ള പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.

ജോജു ജോർജ് കൂടാതെ അർജുൻ അശോകൻ, മുരളി ഗോപി, വാണി വിശ്വനാഥ്, സാനിയ അയ്യപ്പൻ, ദീപക് പറമ്പോൽ, ബൈജു സന്തോഷ്, ബാബുരാജ്, സുകന്യ, വിൻസി അലോഷ്യസ്, ബോബി കുര്യൻ, അസീസ് നെടുമങ്ങാട് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

മലയാള സിനിമയിൽ തന്റെതായ മുദ്ര പതിപ്പിച്ച സംവിധായകൻ ഷാജി കൈലാസും നടൻ ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. മുൻപ് 'വല്യേട്ടൻ' സിനിമയുടെ ചിത്രീകരണം ജൂനിയർ ആർട്ടിസ്റ്റായി പുറത്തുനിന്നു കണ്ട ഓർമ്മ പങ്കുവെച്ച ജോജു, ഷാജി കൈലാസിന്റെ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു എന്ന് വ്യക്തമാക്കി.

ഷാജി കൈലാസിന്റെ മാസ്സ് സംവിധാന ശൈലിയും ജോജു ജോർജിന്റെ അഭിനയ മികവും ഒത്തുചേരുന്ന 'വരവ്' സീ5 പ്രേക്ഷകർക്ക് ഒരു മികച്ച ദൃശ്യവിരുന്നായിരിക്കും, എന്ന് സീ 5ന്റെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.

ഒരു സാധാരണ മനുഷ്യന്റെ കുടുംബകഥയെ കേന്ദ്രീകരിച്ചുള്ള ആക്ഷൻ ചിത്രമാണ് ‘വരവ്. ജോജു അസാധാരണ പ്രതിഭയുള്ള നടനാണ്. ഒരു പെർഫോമർ എന്ന നിലയിൽ നിരവധി വ്യത്യസ്ത തലങ്ങൾ അദ്ദേഹത്തിനുണ്ട്. ഈ ചിത്രത്തിലൂടെ അദ്ദേഹത്തിലെ ആക്ഷൻ താരത്തെ കൂടുതൽ പര്യവേക്ഷണം ചെയ്യാനും സ്ക്രീനിലെ അദ്ദേഹത്തിന്റെ തീവ്രത പരമാവധി പ്രയോജനപ്പെടുത്താനുമാണ് ഞാൻ ആഗ്രഹിച്ചത് എന്ന് ഷാജി കൈലാസ് കൂട്ടിച്ചേർത്തു.

Varavu
'രാഹുല്‍ മാങ്കൂട്ടത്തിലിനെ കുടുക്കിയവര്‍ എന്നോടൊപ്പം ഉണ്ട്, അവരോട് നേരിട്ട് ചോദിക്കണം'; ബിഗ് ബോസിലേക്ക് കയറും മുമ്പ് രാഹുല്‍ ഈശ്വര്‍
Varavu
'പ്രൈം പോളി'യുടെ തേരോട്ടം; എമ്പുരാനെ വെട്ടി, മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി ബെത്‌ലഹേം
Varavu
'അതിന് മുകളിലൊരു വില്ലനെ ഞാൻ സങ്കൽപ്പിക്കുന്നു പോലുമില്ല, ​ഗംഭീര കഥാപാത്രമാണത്'; അച്ഛന്റെ വില്ലൻ കഥാപാത്രത്തെക്കുറിച്ച് ഷോബി
Summary

Joju George starrer Varavu movie OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com