ദീപികയും രണ്‍വീറും ഫെയ്സ്ബുക്ക്
Entertainment

ദീപിക പദു‌കോൺ ​ഗർഭിണി: കുഞ്ഞ് മാലാഖ സെപ്റ്റംബറില്‍ എത്തുമെന്ന് താരദമ്പതികൾ

ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് എന്നാണ് ഇരുവരും പ്രഖ്യാപിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ സൂപ്പർതാര ജോഡികളാണ് ദീപിക പദുകോണും രൺവീർ സിങ്ങും. ഇപ്പോൾ ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ദമ്പതികൾ. ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് എന്നാണ് ഇരുവരും പ്രഖ്യാപിച്ചത്.

ഈ വർഷം സെപ്റ്റംബറിൽ കുഞ്ഞ് എത്തുമെന്നാണ് ദീപികയും രൺവീറും വ്യക്തമാക്കിയത്. ദീപിക ഇപ്പോൾ സെക്കന്റ് ട്രൈമസ്റ്ററിലാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത്. ഏറ്റവും കാത്തിരുന്ന വാർത്ത എന്നാണ് പലരും പോസ്റ്റിന് താഴെ കുറിച്ചത്.

ദീപിക ​ഗർഭിണിയാണെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്സിലെ താരത്തിന്റെ ലുക്ക് തന്നെയാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്. സിൽവർ സീക്വൻസ് സാരിയിലാണ് താരം എത്തിയത്. ഈ ലുക്കിൽ താരത്തിന്റെ ബേബി ബംമ്പ് ആരാധകരുടെ കണ്ണിൽ പതിയുകയായിരുന്നു. ഇതോടെ വിഡിയോയ്ക്ക് താഴെ ദീപിക ​ഗർഭിണിയാണോ എന്ന ചോദ്യങ്ങളും ഉയർന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2018ലാണ് ദീപികയും രൺവീറും വിവാഹിതരാവുന്നത്. എട്ട് വർഷത്തോളം നീണ്ട പ്രണയകാലത്തിനു ശേഷമാണ് ഇരുവരും ഒന്നിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം