ഫയല്‍ ചിത്രം 
Entertainment

ഒന്നുപോലുമില്ല! സോഷ്യൽ മീഡിയയിലെ എല്ലാ പോസ്റ്റും കളഞ്ഞ് ദീപിക പദുക്കോൺ; എന്താണ് സംഭവിക്കുന്നതെന്ന് ആരാധകർ

പുതുവർഷത്തിലെ താരത്തിന്റെ അപ്രതീക്ഷിത നീക്കം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിൽ ഏറ്റവും ആരാധകരുള്ള നായികമാരിൽ ഒരാളാണ് ദീപിക പദുക്കോൺ. അടുത്തിടെയായി സോഷ്യൽ മീഡിയയിൽ അത്ര ആക്റ്റീവായിരുന്നില്ല താരം. ഇപ്പോൾ ഇതാ ആരാധകരെ ഞെട്ടിച്ചുകൊണ്ട് തന്റെ സോഷ്യൽ മീഡിയയിലെ മുഴുവൻ പോസ്റ്റുകളും നീക്കം ചെയ്തിരിക്കുകയാണ് താരം. ഫേയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റ​ഗ്രാം എന്നിവയിൽ ഇതുവരെയുണ്ടായിരുന്നു എല്ലാ പോസ്റ്റുകളുമാണ് താരം നീക്കിയത്. 

പുതുവർഷത്തിലെ താരത്തിന്റെ അപ്രതീക്ഷിത നീക്കം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. പോസ്റ്റുകൾ നീക്കാനുണ്ടായ കാരണം താരം വ്യക്തമാക്കിയിട്ടില്ല. ഏകദേശം 5.2 കോടി ഫോളേവേഴ്‌സാണ് ദീപികയ്ക്ക് ഇന്‍സ്റ്റാഗ്രാമിലുണ്ടായിരുന്നത്. ഫെയ്‌സ്ബുക്കിൽ നാലു കോടിയോളം ഫോളോവേഴ്സും ട്വിറ്ററില്‍ 2.7 കോടിയോളം പേരും താരത്തിനുണ്ട്. മാത്രവുമല്ല ഇന്‍സ്റ്റാഗ്രാമില്‍ ബ്രാന്‍ഡ് പ്രമോഷനിലൂടെ കോടിക്കണക്കിന് രൂപയുടെ വരുമാനവുമുണ്ടായിരുന്നു.

പോസ്റ്റുകൾ നീക്കിയതിന് പിന്നാലെ ഫേയ്സ്ബുക്കിൽ പുതിയ പ്രൊഫൈൽ ചിത്രം പങ്കുവെച്ചിട്ടുണ്ട്. എന്തായാലും ദീപികയുടെ നീക്കം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണിപ്പോള്‍. പ്രധാനപ്പെട്ട എന്തോ ഒരു കാര്യം ദീപിക പ്രഖ്യാപിക്കുവാന്‍ ഒരുങ്ങുകയാണെന്നും അതിന്റെ ഭാഗമായി ഒരു ചര്‍ച്ച സൃഷ്ടിക്കാന്‍ പോസ്റ്റുകള്‍ നീക്കം ചെയ്തതായിരിക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

അടുത്തിടെ നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസിൽ ദീപികയെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് വലിയ ചർച്ചയായിരുന്നു. അതിനു ശേഷം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ആക്റ്റീവായിരുന്നില്ല താരം. ഇപ്പോൾ പുതിയ സിനിമയുടെ ഷൂട്ടിങ് തെരക്കിലാണ് ദീപിക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

SCROLL FOR NEXT