ചിത്രം: ഫെയ്സ്ബുക്ക് 
Entertainment

ദീപിക പദുകോൺ ആശുപത്രിയിൽ

ഇന്നലെ രാത്രി ശാരീരിക അസ്വാസ്ഥ്യം അനുഭവ‌പ്പെട്ടതിനെ തുടർന്നാണ് താരത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ; ബോളിവുഡ് നടി ദീപിക പദുകോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ശാരീരിക അസ്വാസ്ഥ്യം അനുഭവ‌പ്പെട്ടതിനെ തുടർന്നാണ് താരത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ താരം സുഖം പ്രാപിച്ചതായാണ് റിപ്പോർട്ടുകൾ. 

ആരോഗ്യനിലയെക്കുറിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. നിരവധി പരിശോധനകൾക്കു താരം വിധേയയായതായാണ് റിപ്പോർട്ടുകൾ. ദീപികയുടെ ടീം ഇതുവരെ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല. 

കുറച്ചു മാസങ്ങൾക്കു മുൻപ് ഹൈദരാബിദിൽ വച്ചും ദീപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയമിടിപ്പ് കൂടിയതിനെ തുടർന്നായിരുന്നു ഇത്. പ്രഭാസിനൊപ്പം ഹൈദരാബാദിൽ പ്രോജക്ട് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. കാമിനേനി ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തെ ഒരു ദിവസത്തെ നിരീക്ഷണത്തിന് വിധേയയാക്കിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT