ദീപിക പദുക്കോൺ (Deepika Padukone)  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

പ്രഭാസിന്റെ നായികയാകാനില്ല, ഇനി അല്ലു അർജുനൊപ്പം; അറ്റ്‌ലി ചിത്രത്തിൽ ജോയിൻ ചെയ്ത് ദീപിക പദുക്കോൺ- വിഡിയോ

AA22 എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്.

Author : സമകാലിക മലയാളം ഡെസ്ക്

അറ്റ്‌ലി- അല്ലു അർജുൻ ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകർക്കിടയിൽ വൻ ചർച്ചയായി മാറിയിരുന്നു. അല്ലു അർജുന്റെ 43-ാം പിറന്നാളിനോടനുബന്ധിച്ചായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. പക്കാ ഹോളിവുഡ് ലെവലിലാണ് ചിത്രമൊരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന ഓരോ അപ്‍ഡേറ്റുകളും സൂചിപ്പിക്കുന്നത്. AA22 എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്.

ഇപ്പോഴിതാ ചിത്രത്തിലെ നായിക ആരാണെന്ന് പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ. ബോളിവുഡ് നടി ദീപിക പദുക്കോൺ (Deepika Padukone) ആണ് ചിത്രത്തിൽ അല്ലു അർജുന്റെ നായികയായെത്തുക. ദീപികയെ സ്വാ​ഗതം ചെയ്തു കൊണ്ടുള്ള വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

അറ്റ്‌ലി ദീപികയ്ക്ക് കഥ വിവരിക്കുന്നതും ത്രില്ലടിച്ച് ഇരിക്കുന്ന ദീപികയെയും വിഡിയോയിൽ കാണാം. വിഡിയോയുടെ അവസാനം ചിത്രീകരണത്തിന്റെ ഒരു ഭാ​ഗം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു പോരാളിയുടെ വേഷത്തിലാണ് ചിത്രത്തിൽ ദീപികയെത്തുന്നത് എന്നാണ് വിവരം.

സൺ പിക്ചേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. ഇത് രണ്ടാം തവണയാണ് അറ്റ്‌ലി ചിത്രത്തിൽ ദീപിക അഭിനയിക്കുന്നത്. മുൻപ് അറ്റ്‌ലി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ജവാനിൽ അതിഥി വേഷത്തിൽ ദീപിക അഭിനയിച്ചിരുന്നു. ഹോളിവുഡിലെ തന്നെ മികച്ച വിഎഫ്എക്സ് ടീം ആണ് ചിത്രത്തിൽ അണിനിരക്കുന്നത്.

നിരവധി മികച്ച ഹോളിവുഡ് സാങ്കേതിക വിദഗ്ധരും ചിത്രത്തിന്റെ ഭാ​ഗമാകുമെന്നാണ് വിവരം. സായ് അഭയങ്കാർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. സണ്‍ പിക്ചേഴ്സിന്റെ ഏറ്റവും വലിയ ബി​ഗ് ബജറ്റ് ചിത്രമായിരിക്കും ഇത്. പുഷ്പ 2 ആണ് അല്ലു അർജുന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

സിങ്കം എ​ഗ്‌യെൻ ആണ് ദീപികയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. അടുത്തിടെ പ്രഭാസ് ചിത്രം സ്പിരിറ്റിൽ നിന്ന് ദീപിക പിന്മാറിയതും വാർത്തയായി മാറിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘വോട്ടവകാശം ഭീഷണിയിൽ’; ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യ മുന്നണി

ദുൽഖർ സൽമാന്റെ 'ഐ ആം ​ഗെയിം' ഒടിടിയിൽ കയ്യടി നേടുമോ ? റിലീസ് തീയതി പുറത്ത്

​ഓട്ടോയിൽ നിന്ന് കളഞ്ഞുകിട്ടിയ ഒന്നേകാൽ പവൻ സ്വർണം ഉടമയ്ക്ക് തിരികെ നൽകി; മാതൃകയായി എട്ടാം ക്ലാസുകാരൻ

''സുഖമാണോ ചേട്ടാ' എന്ന് മാത്രമാണ് ചോദിച്ചത്'; പൊലീസ് സ്റ്റേഷന്‍ അതിക്രമത്തില്‍ വിശദീകരണവുമായി ശ്രീനാദേവി കുഞ്ഞമ്മ

20 അടി ഉയരമുള്ള ഷെഡിന്റെ മേൽക്കൂരയിൽ പിഞ്ചുകുഞ്ഞ്; നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ സാഹസിക രക്ഷാപ്രവർത്തനം