Deepika Padukone ഫയല്‍
Entertainment

'എന്നെ തെറി പറഞ്ഞോളൂ കുഴപ്പമില്ല; 8 മണിക്കൂര്‍ മാത്രം ജോലി ചെയ്യുന്ന സൂപ്പര്‍ താരങ്ങളുമുണ്ട്, അത് വാര്‍ത്തയാകില്ല'; വിവാദങ്ങളില്‍ തുറന്നടിച്ച് ദീപിക

സ്പിരിറ്റ്, കല്‍ക്കി 2 എന്നിവയില്‍ നിന്നുള്ള ദീപികയുടെ പിന്മാറ്റം വലിയ വാര്‍ത്തയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ആരാധകര്‍ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളായ സ്പിരിറ്റ്, കല്‍ക്കി 2 എന്നിവയില്‍ നിന്നുള്ള ദീപിക പദുക്കോണിന്റെ പിന്മാറ്റം വലിയ വാര്‍ത്തയായിരുന്നു. സന്ദീപ് വാങ റെഡ്ഡിയുടെ ചിത്രമാണ് സ്പിരിറ്റ്. ദീപിക പ്രധാന വേഷത്തിലെത്തുന്ന നാഗ് അശ്വിന്‍ ചിത്രമായിരുന്നു കല്‍ക്കി. എട്ട് മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ സാധിക്കൂവെന്ന ദീപികയുടെ നിബന്ധനയാണ് പുറത്താകലിലേക്ക് നയിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഈയ്യടുത്താണ് ദീപിക അമ്മയായത്. തന്റെ കുഞ്ഞിനൊപ്പം സമയം ചെലവിടാന്‍ ദീപിക ആഗ്രഹിച്ചിരുന്നു. ഇതായിരുന്നു താരത്തിന്റെ നിബന്ധനയുടെ കാരണം. ഈ പിന്മാറ്റങ്ങളെ സോഷ്യല്‍ മീഡിയ വ്യഖ്യാനിച്ചത് പുറത്താക്കലുകള്‍ എന്ന രീതിയിലാണ്. ദീപികയ്ക്ക് കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരികയും ചെയ്തു. വിവാദങ്ങള്‍ക്കൊടുവില്‍ ദീപിക മൗനം വെടിഞ്ഞിരിക്കുകയാണ്. സിഎന്‍ബിസി ടിവി 18ന് നല്‍കിയ അഭിമുഖത്തിലാണ് ദീപിക പ്രതികരിച്ചത്.

''ഒരുപാട് സൂപ്പര്‍ താരങ്ങള്‍, പുരുഷ സൂപ്പര്‍ താരങ്ങള്‍ വര്‍ഷങ്ങളായി എട്ട് മണിക്കൂര്‍ മാത്രമേ ജോലി ചെയ്യുന്നുള്ളൂവെന്നത് രഹസ്യമല്ല. പക്ഷെ അതൊന്നും തലക്കെട്ടായി മാറാറില്ല. ഞാന്‍ ആരുടേയും പേര് പറഞ്ഞ് ഇതൊരു വലിയ സംഭവമാക്കാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ചില നടന്മാര്‍ വര്‍ഷങ്ങളായി എട്ട് മണിക്കൂര്‍ മാത്രമേ ജോലി ചെയ്യൂവെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്'' എന്നാണ് ദീപിക പറയുന്നത്.

''പലരും തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ, ദിവസവും എട്ട് മണിക്കൂര്‍ എന്ന രീതിയിലാണ് ജോലി ചെയ്യുന്നത്. അവര്‍ വാരാന്ത്യത്തില്‍ ജോലി ചെയ്യില്ല. ഈയ്യടുത്ത് അമ്മയായതും അല്ലാത്തതുമായ സ്ത്രീകളും എട്ട് മണിക്കൂര്‍ ജോലി ചെയ്യുന്നത് എനിക്ക് അറിയാം. പക്ഷെ അത്ഭുതമെന്ന് പറയട്ടെ അതും വാര്‍ത്തയാകുന്നില്ല. എന്റെ കാര്യത്തില്‍ മാത്രം എന്തുകൊണ്ടെന്നറിയില്ല'' ദീപിക പറയുന്നു.

''എനിക്ക് പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ഇഷ്ടമാണ്. മുമ്പ് ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യുന്നതിലൂടെയാണെങ്കില്‍ ഞാന്‍ അതിന് തയ്യാറാണ്. ആദ്യത്തെ ആളാകുന്നതില്‍ എനിക്ക് ബുദ്ധിമുട്ടില്ല. തെറ്റുകള്‍ വരുത്തുന്നതും എനിക്ക് ഓക്കെയാണ്. എന്നെ തെറി പറഞ്ഞാലും ഓക്കെയാണ്. അതിനോടൊന്നും എനിക്ക് എതിര്‍പ്പില്ല. കാരണം എനിക്ക് സ്വയം പുതുക്കുകയും അതിര്‍ത്തികള്‍ തകര്‍ക്കുകയും വേണം'' എന്നും ദീപിക പദുക്കോണ്‍ അഭിപ്രായപ്പെടുന്നുണ്ട്.

Deepika Padukone responds to 8 hour duty shift controversy. Says lot of male superstars are working only for 8 hours since years.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതല്‍ സര്‍വീസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

നിയമസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരം; എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം നല്‍കാന്‍ നാളെ കൂടി നല്‍കാം

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT