ദേവര: പാർട്ട് 1 ഇൻസ്റ്റ​ഗ്രാം
Entertainment

മാസിനും മേലേ! കാണാൻ റെഡി ആയിക്കോ; 'ദേവര: പാർട്ട് 1' ട്രെയ്‍‌ലർ വരുന്നു, റിലീസ് തീയതി

ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന പാട്ടുകളും സോഷ്യൽ മീഡിയയിൽ തരം​ഗമായി മാറിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ജൂനിയർ എൻടിആറിന്റേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ദേവര: പാർട്ട് 1. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ തന്നെ വൻ ഹൈപ്പാണ് പ്രേക്ഷകർക്കിടയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന പാട്ടുകളും സോഷ്യൽ മീഡിയയിൽ തരം​ഗമായി മാറിയിരുന്നു.

ജാൻവി കപൂറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഇപ്പോഴിതാ വിനായക ചതുർഥിയോടനുബന്ധിച്ച് ചിത്രത്തിന്റെ മറ്റൊരു പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് തീയതിയും അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ മാസം 10 നാണ് ട്രെയ്‌ലർ പ്രേക്ഷകരിലേക്കെത്തുക. ഒരു പാറയുടെ പുറത്ത് കറുത്ത വേഷം ധരിച്ച് നിൽക്കുന്ന ജൂനിയർ എൻടിആറിനെയാണ് പുതിയ പോസ്റ്ററിൽ കാണാനാവുക. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഈ മാസം 27 നാണ് ചിത്രം തിയറ്ററുകളിലെത്തുക. വൻ ബജറ്റിലെത്തുന്ന ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് ഒരുങ്ങുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ടൈം ട്രാവൽ ചിത്രവുമായി ശ്രീനാഥ് ഭാസി; ഒപ്പം അഭിരാം രാധാകൃഷ്ണനും രാജേഷ് മാധവനും, 'ഒറിജിനൽ' ടൈറ്റിൽ പോസ്റ്റർ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം