ക്യാപ്‍റ്റർ മില്ലെറിലെ ​ഗാനത്തിൽ നിന്ന്/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'കോറനാരു'; തുടി കൊട്ടി ധനുഷിനൊപ്പം ശിവ രാജ്‌കുമാർ; ക്യാപ്‍റ്റൻ മില്ലെറിലെ ​ഗാനം പുറത്ത് 

ഉമാദേവിയുടെ വരികൾക്ക് സം​ഗീതം ഒരുക്കിയിരിക്കുന്നത് ജിവി പ്രകാശ് ആണ്

സമകാലിക മലയാളം ഡെസ്ക്

നുഷിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ക്യാപ്‍റ്റൻ മില്ലെറിലെ ലിറിക്കൽ ​വിഡിയോ പുറത്ത്. 'കോറനാരു' എന്ന ​ഗാനം പാടിയിരിക്കുന്നത് തെനനശൈ തെൻഡ്രല്‍ ദേവയും സന്തോഷ് ഹരിഹരനും അലക്സാണ്ടര്‍ ബാബുവുമാണ് ചേർന്നാണ്. ഉമാദേവിയുടെ വരികൾക്ക് സം​ഗീതം ഒരുക്കിയിരിക്കുന്നത് ജിവി പ്രകാശ് ആണ്.

ആക്ഷൻ ചിത്രമായ ക്യാപ്റ്റൻ മില്ലെറിൽ ധനുഷിനൊപ്പം കന്നഡ താരം ശിവരാജ് കുമാറും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പ്രിയങ്ക അരുള്‍ മോഹനാണ് ചിത്രത്തിൽ നായിക. സിദ്ധാര്‍ഥാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. സുന്ദീപ് കിഷൻ, ജോണ്‍ കൊക്കെൻ, നിവേധിത സതിഷ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ധനുഷിന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍. ജനുവരി പന്ത്രണ്ടിനാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. 
വെങ്കി അറ്റ്‍ലൂരി തിരക്കഥയും സംവിധാനം ചെയ്ത വാത്തിയാണ് ധനുഷിന്റെ ഒടുവിൽ റിലീസ് ചെയ്‌ത ചിത്രം. ആഗോള ബോക്സ് ഓഫീസില്‍ 100 കോടി ക്ലബില്‍ വാത്തി ഇടംനേടിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്; 40 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും

തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്; രാഷ്ട്രീയ പാർട്ടികളുടെ യോ​ഗം വൈകീട്ട്

മികച്ച വിഷ്വല്‍ ഇഫക്ട്‌സിനുള്ള പുരസ്‌കാരം അവതാറിന്, ഓസ്‌കര്‍ പ്രഖ്യാപിക്കുന്നു

ദുബൈ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം, തീപിടിത്തം

Today's Rashi Phalam March 16, 2026: ജോലിയിൽ ഉയർച്ച നേടും,ബന്ധുക്കളുമായി സൗഹൃദം ശക്തമാകും

SCROLL FOR NEXT