ക്യാപ്റ്റൻ മില്ലർ പോസ്റ്റര്‍ ട്വിറ്റര്‍
Entertainment

ധനുഷിന്റെ 'ക്യാപ്റ്റൻ മില്ലർ' ഒടിടിയിലേക്ക്; റിലീസ് തിയതി പുറത്ത്

തിയറ്ററിൽ റിലീസ് ചെയ്ത് ഒരുമാസം തികയുന്നതിനു മുൻപാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മിഴ് സൂപ്പർതാരം ധനുഷ് പ്രധാന വേഷത്തിലെത്തിയ ക്യാപ്റ്റൻ മില്ലർ ഒടിടി റിലീസിന്. ചിത്രം ഫെബ്രുവരി ഒൻപത് മുതൽ ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിക്കും. തിയറ്ററിൽ റിലീസ് ചെയ്ത് ഒരുമാസം തികയുന്നതിനു മുൻപാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം എത്തുക.

വലിയ പ്രതീക്ഷയോടെയാണ് ചിത്രം തിയറ്ററിൽ എത്തിയത്. എന്നാൽ വിചാരിച്ച അത്ര മുന്നേറ്റം നടത്താൻ ചിത്രത്തിനായില്ല. സമ്മിശ്ര അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. ബ്രിട്ടീഷുകാർക്കെതിരെയുള്ള ക്യാപ്റ്റൻ മില്ലറുടെ കഥയാണ് ചിത്രം പറഞ്ഞത്. അരുൺ മാതേശ്വരനാണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്തത്.

ധനുഷിനൊപ്പം പ്രിയങ്ക അരുൾ മോഹൻ, ശിവ് രാജ് കുമാർ, സുന്ദിപ് കിഷൻ, ജോൺ കൊക്കെൻ, നിവേദിത സതീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മദൻ കർക്കി സംഭാഷണവും ജി.വി. പ്രകാശ് കുമാർ സം​ഗീതസംവിധാനവും നിർവഹിക്കുന്നു. ശ്രേയാസ് കൃഷ്ണയാണ് ഛായാ​ഗ്രഹണം. ദിലീപ് സുബ്ബരായനാണ് സംഘട്ടനരം​ഗങ്ങളൊരുക്കുന്നത്. എഡിറ്റിങ് ന​ഗൂരൻ. കലാസംവിധാനം ടി. രാമലിം​ഗം. സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി.ജി. ത്യാ​ഗരാജനാണ് നിർമാണം. ജി. ശരവണൻ, സായി സിദ്ധാർത്ഥി എന്നിവരാണ് സഹനിർമാതാക്കൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്

'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്; ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും