Idly Kadai  ഫെയ്സ്ബുക്ക്
Entertainment

ഒടിടി റൈറ്റ്സ് വിറ്റത് 45 കോടിക്ക്; 'ഇഡ്‌ലി കടൈ' എവിടെ കാണാം

വ്യക്തിപരമായി തനിക്കേറെ അടുപ്പമുള്ള ചിത്രമാണ് ഇഡ്‌ലി കടൈ എന്ന് പ്രൊമോഷൻ ചടങ്ങുകൾക്കിടെ ധനുഷ് പറഞ്ഞിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കുബേരയ്ക്കു ശേഷം ധനുഷ് നായകനായെത്തിയ ചിത്രമാണ് ഇഡ്‌ലി കടൈ. ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അരുൺ വിജയ്, നിത്യ മേനോൻ, ശാലിനി പാണ്ഡെ, രാജ്കിരൺ, പാർഥിപൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.

പക്കാ ഇമോഷണൽ ഡ്രാമയാണ് ചിത്രം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ധനുഷ് തന്നെയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നതും. വ്യക്തിപരമായി തനിക്കേറെ അടുപ്പമുള്ള ചിത്രമാണ് ഇഡ്‌ലി കടൈ എന്ന് പ്രൊമോഷൻ ചടങ്ങുകൾക്കിടെ ധനുഷ് പറഞ്ഞിരുന്നു. തന്റെ മുത്തശ്ശി ആദ്യമായി സ്ക്രീനിലെത്തുന്നതും ഈ ചിത്രത്തിലൂടെയാണെന്ന് ധനുഷ് വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി അവകാശത്തെ സംബന്ധിക്കുന്ന വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. നവംബറിൽ‌ ചിത്രം ഒടിടിയിൽ സ്ട്രീമിങ്ങിനെത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 45 കോടിയ്ക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വിറ്റു പോയിരിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എന്നാൽ ഒടിടി റിലീസ് തീയതിയെ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഡോൺ പിക്ചേഴ്സ്, വണ്ടർബാർ ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജി വി പ്രകാശ്കുമാർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത്.

തിരുച്ചിത്രമ്പലം എന്ന ചിത്രത്തിന് ശേഷം നിത്യ മേനോനും ധനുഷും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. അരുൺ വിജയ് ആണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. ധനുഷിന്റെ കരിയറിലെ 52-ാമത്തെ ചിത്രമാണ് ഇഡ്ലി കടൈ. ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ധനുഷ് അവതരിപ്പിക്കുന്ന മുരുകൻ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.

Cinema News: Dhanush starrer Idly Kadai OTT Release date is here.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ചു; 6 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, 2 പേരുടെ നില ​ഗുരുതരം

ന്യൂനമര്‍ദ്ദം: കേരളത്തില്‍ ഇന്ന് ശക്തമായ മഴ, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പരിശ്രമങ്ങൾക്ക് അനുകൂല ഫലം; ഈ രാശിക്കാർക്ക് പുതിയ തൊഴിൽ

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം ഇന്ന്

ധർമ്മസ്ഥല കേസ്; 6 പ്രതികൾക്കെതിരെ എസ്ഐടി കുറ്റപത്രം

SCROLL FOR NEXT