Dhrishyam 3 വിഡിയോ സ്‌ക്രീന്‍ഷോട്ട്‌
Entertainment

'ക്യാമറ വീണ്ടും ജോര്‍ജ്കുട്ടിയിലേക്ക്'; ദൃശ്യം 3 ചിത്രീകരണം ഒക്ടോബറില്‍ ; ഹിന്ദിക്ക് മുമ്പേ വരുമോ?

എന്തായിരിക്കും മൂന്നാം വരവില്‍ ഒരുക്കി വച്ചിരിക്കുന്നത്?

സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍ ഹിറ്റായ ദൃശ്യം പരമ്പരയിലെ മൂന്നാം ഭാഗവുമായി മോഹന്‍ലാലും ജീത്തു ജോസഫും. ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് ആശിര്‍വാദ് സിനിമാസ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

'ക്യാമറ ജോര്‍ജ്കുട്ടിയിലേക്ക് തിരിയുന്നു. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ദൃശ്യം ആദ്യ ഭാഗത്തു നിന്നുള്ള മോഹന്‍ലാലിനെയാണ് കാണാന്‍ സാധിക്കുക. ഇതോടൊപ്പം മോഹന്‍ലാലും ജീത്തു ജോസഫും ആന്റണി പെരുമ്പാവൂരും കെട്ടിപ്പിടിക്കുകയും കൈ കൊടുക്കുകയും ചെയ്യുന്ന വീഡിയോയും പങ്കുവച്ചിട്ടുണ്ട്. വീഡിയോയും അറിയിപ്പുമെല്ലാം വൈറലായി മാറിയിരിക്കുകയാണ്.

ദൃശ്യത്തിന്റെ ആദ്യ ഭാഗം നേടിയ ചരിത്ര വിജയത്തിന് പിന്നാലെ രണ്ടാം ഭാഗവും വലിയ വിജയമായിരുന്നു. കൊവിഡ് കാലത്ത് ഒടിടിയിലൂടെയായിരുന്നു രണ്ടാം ഭാഗം പുറത്തിറങ്ങിയത്. മൂന്നാം ഭാഗം തിയറ്ററില്‍ തന്നെയാകും റിലീസാവുക എന്നാണ് കരുതപ്പെടുന്നത്. ആദ്യ രണ്ട് ഭാഗങ്ങള്‍ പോലെ തന്നെ മൂന്നാം ഭാഗവും വലിയ വിജയമായി മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 2013 ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം പിന്നീട് ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങി വിദേശ ഭാഷകളിലേക്ക് പോലും റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

അതേസമയം ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ മൂന്നാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളത്തിനേക്കാള്‍ മുമ്പ് തന്നെ ഹിന്ദി പതിപ്പ് പുറത്തിറങ്ങിയേക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2021 ലാണ് രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ട്വിസ്റ്റുകളാല്‍ നിറഞ്ഞ ദൃശ്യം പരമ്പര എന്തായിരിക്കും മൂന്നാം വരവില്‍ ഒരുക്കി വച്ചിരിക്കുന്നത് എന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.

Shooting of Dhrishyam 3 will begun by october says Aashirvad Cinemas.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാം, ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ

കരയണ്ട കുട്ടാ,കാമറൂൺ ഗ്രീനിന്റെ ‘ചക്കിങ്’ ആരോപണത്തിന് ഉസ്മാൻ താരിഖിന്റെ മറുപടി

ഭക്ഷണത്തിൽ നെയ്യ് ചേർക്കാൻ മടിക്കേണ്ട, ഗുണങ്ങൾ പലതുണ്ട്

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

SCROLL FOR NEXT