Entertainment

ധ്രുവയുടെ നീണ്ട മുടി ഇനി കാൻസർ ബാധിതർക്ക്, ദാനം ചെയ്ത് താരം; വിഡിയോ

കാൻസർ രോ​ഗികൾക്കായി മുടി ദാനം ചെയ്യണമെന്ന് ആരാധകരോട് അഭ്യർത്ഥിക്കാനും താരം മറന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്

കാൻസർ രോ​ഗികൾക്കായി തന്റെ മുടി ദാനം ചെയ്ത് കന്നഡ യുവതാരം ധ്രുവ സർജ. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് മുടി ദാനം ചെയ്ത വിവരം ആരാധകരെ അറിയിച്ചത്. മുടി മുറിക്കുന്നതിന്റെ വിഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. ഇത്തവണത്തെ മുടിമുറിക്കല്‍ എപ്പോഴും ഓര്‍മിക്കപ്പെടും എന്ന അടിക്കുറിപ്പിലാണ് വിഡിയോ.  

കാൻസർ രോ​ഗികൾക്കായി മുടി ദാനം ചെയ്യണമെന്ന് ആരാധകരോട് അഭ്യർത്ഥിക്കാനും താരം മറന്നില്ല. മുടിക്ക് പത്ത് ഇഞ്ച് നീളമുണ്ടെങ്കിൽ മുടി ദാനം ചെയ്യാൻ സാധിക്കും. കീമോതെറാപ്പി മൂലം മുടികൊഴിച്ചിൽ അനുഭവിക്കുന്ന 15 വയസിൽ താഴെയുള്ള കാൻസർ രോ​ഗികൾക്ക് ഇത് ഉപയോ​ഗിക്കാമെന്നും ധ്രുവ വിഡിയോയിൽ പറയുന്നുണ്ട്. 

പൊഗാരു എന്ന സിനിമയില്‍ ഒപ്പിട്ടതുമുതില്‍ ധ്രുവ സര്‍ജ മുടി വളര്‍ത്തിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി മുടിയില്‍ പരീക്ഷണം നടത്തി. ഇപ്പോള്‍ പോഗാരുവിന്റെ ചിത്രീകരണം പൂര്‍ത്തിയായി. തുടര്‍ന്നാണ് മുടി ദാനം ചെയ്യാൻ തീരുമാനിച്ചത്. മുടി മുറിച്ച് പുത്തൻ ലുക്കിലാണ് ഇപ്പോൾ ധ്രുവ. മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. 

അന്തരിച്ച കന്നഡ നടൻ ചിരഞ്ജീവി സർജയുടെ സഹോദരൻ എന്ന നിലയിലാണ് ധ്രുവ മലയാളികൾക്ക് പരിചിതനാകുന്നത്. ചിരഞ്ജീവിയുടെ വിയോ​ഗ ശേഷം താരത്തിന്റെ ഭാര്യയും മലയാളി നടിയുമായ മേഘ്ന രാജിന് ശക്തമായ പിന്തുണയാണ് ധ്രുവ നൽകിയത്. മേഘ്നയ്ക്ക് കുഞ്ഞ് പിറന്നപ്പോൾ ആരാധകരെ ആദ്യം അറിയിച്ചതും ധ്രുവ സര്‍ജയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT