Dhurandhar 2 ഫയല്‍
Entertainment

നാല് ദിവസത്തില്‍ 750 കോടി ക്ലബ്ബില്‍; കേരളത്തില്‍ നിന്നും 10 കോടി; ബോക്‌സ് ഓഫീസ് തൂഫാനാക്കി 'ധുരന്ധര്‍ 2'

മാര്‍ച്ച് 19 നായിരുന്നു ധുരന്ധര്‍ ദ റിവഞ്ച് തിയേറ്ററുകളിലെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

റെക്കോര്‍ഡുകളെല്ലാം കാറ്റില്‍ പറത്തി ബോക്‌സ് ഓഫീസില്‍ ധുരന്ധര്‍ 2വിന്റെ തേരോട്ടം. 700 കോടി യെന്ന നാഴികക്കല്ല് പിന്നിട്ട ചിത്രം നാല് ദിവസം കൊണ്ട് മാത്രം നേടിയത് 761 കോടിയാണ്. ചിത്രത്തിന്റെ നിര്‍മാതാക്കളായ ജിയോ സ്റ്റുഡിയോയും ബി62 സ്റ്റുഡിയോയുമാണ് കണക്ക് പുറത്തു വിട്ടിരിക്കുന്നത്.

അല്ലു അര്‍ജുന്‍ നായകനായ പുഷ്പയുടെ ഓപ്പണിങ് വീക്ക് കളക്ഷന്‍ റെക്കോര്‍ഡ് മാത്രമാണ് ധുരന്ധറിന് മുന്നിലുള്ളത്. പുഷ്പ 795 കോടിയായിരുന്നു നേടിയത്. ബാഹുബലി 2, ആര്‍ആര്‍ആര്‍, കെജിഎഫ് എന്നീ വമ്പന്‍ ഹിറ്റുകളെയാണ് ധുരന്ധര്‍ 2 പിന്നിലാക്കിയത്.

ആദ്യ ദിവസം തന്നെ ഇന്ത്യയില്‍ നിന്നും ചിത്രം 145 കോടി നേടിയിരുന്നു ചിത്രം. വിദേശത്തു നിന്നും നേടിയത് 52 കോടിയാണ്. ആദ്യ ദിവസം തന്നെ 100 കോടി ക്ലബ്ബില്‍ ഇടം നേടുന്ന ചിത്രമെന്ന റെക്കോര്‍ഡും ഇതിലൂടെ ധുരന്ധര്‍ 2 നേടി. രണ്ടാം ദിവസം ഇന്ത്യയില്‍ നിന്നും 83 കോടിയും വിദേശത്തു നിന്നും 46 കോടിയുമാണ് ചിത്രം നേടിയത്.

ഞായറാഴ്ച ചിത്രം ഇന്ത്യയില്‍ നിന്നും നേടിയത് 121 കോടിയാണ്. വിദേശത്തു നിന്നാകട്ടെ 58 കോടിയും. കളക്ഷനിലെ വമ്പന്‍ കുതിപ്പിലൂടെ നാല് ദിവസം കൊണ്ട് 761 കോടി നേടാന്‍ ചിത്രത്തിനായി. ഇന്ത്യയില്‍ നിന്നും 550 കോടിയും വിദേശത്തു നിന്നും 211 കോടിയുമാണ് ചിത്രം ഇതുവരെ നേടിയത്. കേരളത്തില്‍ നിന്നും ചിത്രം ഇതുവരെ 10 കോടിയാണ് നേടിയിരിക്കുന്നത്. കേരള ബോക്‌സ് ഓഫീസിലെ ഷാരൂഖ് ഖാന്‍ ചിത്രം ജവാന്റെ ഫസ്റ്റ് വീക്ക് റെക്കോര്‍ഡാണ് പിന്നിലാക്കിയത്.

മാര്‍ച്ച് 19 നായിരുന്നു ധുരന്ധറിന്റെ രണ്ടാം ഭാഗമായ ധുരന്ധര്‍ ദ റിവഞ്ച് തിയേറ്ററുകളിലെത്തിയത്. ഹിന്ദിയ്ക്ക് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. രണ്‍വീര്‍ സിങ് നായകനായ ചിത്രത്തില്‍ സാറ അര്‍ജുന്‍, ആര്‍ മാധവന്‍, അര്‍ജുന്‍ രാംപാല്‍, സഞ്ജയ് ദത്ത് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ആദിത്യ ധര്‍ ആണ് സംവിധാനം.

Dhurandhar 2 Collection Report: Ranveer Singh starrer crosses 750 cr mark in just four days.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മമത രാജിവച്ചില്ല; പശ്ചിമ ബംഗാള്‍ നിയമസഭ പിരിച്ചുവിട്ടു

തണ്ണിമത്തൻ അല്ല, ആന്തരിക അവയവങ്ങൾ പച്ച നിറത്തിലായതിന് കാരണം എലി വിഷം; നാലം​ഗ കുടുംബത്തിന്റെ മരണത്തിൽ ട്വിസ്റ്റ്

'കാണിച്ചത് വിശ്വാസ വഞ്ചന; പിന്നില്‍ നിന്ന് കുത്തി; കോണ്‍ഗ്രസ് പഴയ സ്വഭാവം കാണിച്ചു'; പ്രമേയവുമായി ഡിഎംകെ

Kerala CM Selection Live: 'പടനായകൻ നയിക്കട്ടെ'; സതീശനായി ഫ്ലെക്സും പ്രകടനങ്ങളും

'ജയ് ശ്രീറാം, ടിഎംസി ചോര്‍' മുദ്രാവാക്യം വിളികള്‍; വിമാനയാത്രയ്ക്കിടെ മഹുവ മൊയ്ത്രയ്‌ക്കെതിരെ അതിക്രമം; പരാതി

SCROLL FOR NEXT