

ടൊവിനോ തോമസ് നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം പള്ളിച്ചട്ടമ്പിയുടെ ടീസര്‍ പുറത്തു വിട്ട് അണിയറ പ്രവര്‍ത്തകര്‍. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക കയാദു ലോഹര്‍ ആണ്. ചിത്രത്തിനായി ടൊവിനോ തോമസ് കിടിലന്‍ മേക്കോവറാണ് നടത്തിയിരിക്കുന്നത്.
അറുപതുകളിലാണ് കഥ നടക്കുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. പള്ളിച്ചട്ടമ്പി പേര് പോലെ തന്നൊരു മാസ് ആക്ഷന്‍ ചിത്രമായിരിക്കുമെന്നാണ് സൂചന. ടീസറില്‍ ടൊവിനോയുടെ തീപ്പൊരി ആക്ഷനുമുണ്ട്. ഏപ്രില്‍ പത്തിനാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.
വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ നൗഫലും ബ്രിജീഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സി ക്യൂബ് ബ്രോ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ചരണ്‍, ചാണുക്യ, ചൈതന്യ എന്നിവരും തന്‍സീറുമാണ് സഹനിര്‍മാണം. ടിഎസ് സുരേഷ് ബാബുവിന്റേതാണ് തിരക്കഥ.
വിജയരാഘവന്‍, ബാബുരാജ്, പ്രശാന്ത് അലക്‌സ്, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജെയ്ക്‌സ് ബിജോയ് സംഗീതം ഒരുക്കുന്ന സിനിമയുടെ ഛായാഗ്രഹണം ടിജോ ടോമിയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates